വിനോദങ്ങൾ വീട്ടിനുള്ളിലേക്ക് ചുരുക്കാം; ഇത് കരുതലിന്‍റെ സമയം -ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്
text_fieldsതിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ഓർമിപ്പിച്ച് കേരള പൊലീസിന്‍റെ ഹ്രസ്വ ചിത്രം. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടിൻപുറത്ത് റോഡിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.
കളിയുടെ ദൃശ്യത്തിന്‍റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് കമൻഡറിയും കേൾക്കാം. തുടർന്ന് ബാറ്റ്സ്മാൻ വീശിയടിച്ച പന്ത് കൈയിലൊതുക്കിക്കൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സഞ്ജു സാംസൺ ഓർമപ്പെടുത്തുന്നതാണ് വിഡിയോ.
''അരുത്, ഇത് കരുതലിന്‍റെ കാലമാണ്. ഒരുപാട് ശ്രദ്ധ പുലർത്തേണ്ട കാലം. നേരംപോക്കുകളും വിനോദങ്ങളും കുറച്ചു നാളത്തേക്ക് വീട്ടിനുള്ളിലേക്ക് ഒതുക്കാം. നമ്മൾക്ക് സർക്കാറിന്‍റെയും പൊലീസിന്‍റെയും നിർദേശങ്ങൾ അനുസരിക്കാം. ഈ കരുതലിലും കാവലിലും നമ്മൾ അതിജീവിക്കും.'' -വിഡിയോയിൽ സഞ്ജു പറയുന്നു.
മനോജ് എബ്രഹാം ഐ.പി.എസ്സിന്‍റെ ആശയമാണ് വിഡിയോക്ക് പിന്നിൽ. അരുൺ കെ.ബിയാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്. രഞ്ജിത്ത് കുമാർ ആർ.എസ് കാമറയും ബിമൽ വി.എസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കോ-ഓർഡിനേഷൻ: ശിവകുമാർ പി. ബിനോജ്, വിഷ്ണുദാസ് ടി.വി, ആദർശ്, സുനിൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.