സംസ്ഥാനത്ത് 2710 പേർക്ക് കൂടി കോവിഡ്; 6567 പേർക്ക് രോഗമുക്തി, മരണം 19
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 6567 പേർ രോഗമുക്തി നേടി. 19 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
2347 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതിൽ 39 പേർ ആേരാഗ്യപ്രവർത്തകരാണ്. 269 പേരുടെ ഉറവിടം വ്യക്തമല്ല. 55 പേർ സംസ്ഥാനത്തുനിന്ന് പുറത്തുനിന്ന് വന്നവരാണ്. 25,141 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ശതമാനമാണ്. 70,925 പേർ നിലവിൽ ചികിത്സയിലുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂർ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂർ 110, ഇടുക്കി 83, കാസർകോട് 64, പത്തനംതിട്ട 40, വയനാട് 37.
സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഓരോ ദിവസവും ഓരോ ജില്ലയിലും കണക്കുകളിൽ വ്യത്യാസം വരുന്നു. അതിനാൽ തന്നെ ഓരോ ആഴ്ചയിലും പുതുതായി എത്ര കോവിഡ് രോഗികൾ ഉണ്ടായി, എത്രപേർ രോഗവിമുക്തി നേടി എന്ന കണക്കുകളാണ് കോവിഡ് വ്യാപനത്തിെൻറ തോത് ശാസ്ത്രീയമായി മനസ്സിലാക്കാൻ പരിഗണിക്കുന്നത്.
ഒക്ടോബർ 17 മുതൽ നോക്കുേമ്പാൾ ഓരോ ആഴ്ചയിലും തൊട്ടുമുന്നത്തേതിനേക്കാൾ കുറഞ്ഞുവരുന്നുണ്ട്. നേരത്തെ ഒരു ലക്ഷത്തിന് അടുത്ത് വരെ രോഗികൾ ചികിത്സയിലുണ്ടായിരുന്നു. എന്നാൽ, നിലവിൽ 75,000 ആളുകൾ ചികിത്സയിൽ കഴിയുന്ന രീതിയിൽ രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ കണക്കും കുറഞ്ഞുവരികയാണ്. അതേസമയം, ജനങ്ങളുടെ ജാഗ്രതയിൽ വിട്ടുവീഴ്ച ഉണ്ടാവരുത്. സംസ്ഥാനത്തിെൻറ ജാഗ്രതയും പ്രയത്നവുമാണ് രോഗവ്യാപനം കുറച്ചത്. രോഗികളുടെ എണ്ണം വർധിച്ചിരുന്നെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താനായി. സംസ്ഥാനത്ത് യൂറോപ്പിലേത് പോലെ രണ്ടാം തരംഗവും മൂന്നാം തരംഗവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.