െപാതു ഇടങ്ങളിൽ ഇനി കോവിഡ് കിയോസ്ക്കുകൾ
text_fieldsതിരുവനന്തപുരം: ലാബുകളിൽനിന്ന് കോവിഡ് പരിശോധന പൊതു ഇടങ്ങളിലേക്ക്. ഷോപ്പിങ് മാളുകൾ, ബസ് സ്റ്റേഷനുകൾ എന്നിങ്ങനെ ആളുകൾ കൂടുതൽ ആശ്രയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കിയോസ്ക്കുകൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം.
ആവശ്യക്കാർ തേടിച്ചെല്ലുന്നതിന് പകരം ആളുകളിലേക്ക് പരിശോധനാ സൗകര്യമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിമാനത്താവളങ്ങൾ, അതിർത്തിമേഖലകൾ, മാർക്കറ്റുകൾ തുടങ്ങി കൂടുതൽ പേർ എത്തുന്ന സ്ഥലങ്ങളിലാണ് കിയോസ്ക് സജ്ജമാക്കുക. ശബരിമലയടക്കം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള വഴികളിലും ഇവ സ്ഥാപിക്കും.
പരിശോധനക്കപ്പുറം പ്രതിരോധം കൂടി ലക്ഷ്യമിടുന്നതിനാൽ 'സ്റ്റെപ്പ് കിയോസ്ക്കുകൾ' (സ്ക്രീനിങ്, ടെസ്റ്റിങ്, എജുക്കേഷൻ, പ്രിവെൻഷൻ കിേയാസ്ക്) എന്നാണ് പേര്. സർക്കാർ ആരോഗ്യസംവിധാനങ്ങൾക്ക് പ്രാേദശികമായി മേൽനോട്ടം വഹിക്കുന്ന ആശുപത്രി വികസന സമിതികൾക്കൊപ്പം െഎ.സി.എം.ആറിെൻറയും സംസ്ഥാന സർക്കാറിെൻറയും അനുമതിയുള്ള സ്വകാര്യ ലാബുകൾക്കും കിയോസ്ക് ആരംഭിക്കാം. ജില്ല മെഡിക്കൽ ഒാഫിസറാണ് പ്ലാൻ പരിശോധിച്ച് അനുമതി നൽകേണ്ടത്. എല്ലാ കിയോസ്ക്കും ആരോഗ്യവകുപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
സർക്കാർ നിശ്ചയിച്ച നിരക്കിൽ ആൻറിജൻ പരിശോധനയാണ് കിയോസ്ക്കുകൾ ലഭ്യമാക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനും ശാരീരികാകലം പാലിക്കുന്നിനും അനുബന്ധമായി മതിയായ സ്ഥലസൗകര്യമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന.
ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാനുള്ള സൗകര്യമാണ് മെറ്റാന്ന്. കിയോസ്ക്കുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ഇടപെടാനുമുള്ള അധികാരം ജില്ല മെഡിക്കൽ ഒാഫിസർമാർക്കുണ്ട്.
കിയോസ്ക് സേവനങ്ങൾ
•റാപിഡ് ആൻറിജൻ പരിശോധന
•കോവിഡ് ലക്ഷണങ്ങളുടെ പരിശോധന ഗന്ധം തിരിച്ചറിയാനാകാത്ത ശാരീരികാവസ്ഥ സ്ഥിരീകരിക്കാനുള്ള സ്മെൽ ടെസ്റ്റ്
•മാസ്ക്കുകൾ, സാനിറ്റൈസറുകൾ.
•ബോധവത്കരണ ലഘുലേഖകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.