കോവിഡ് നിയമലംഘനം: പിഴയിട്ടത് 400 കോടി
text_fieldsതിരുവനന്തപുരം: കോവിഡ് നിയമലംഘനങ്ങൾക്ക് രണ്ടു വർഷത്തിനിടെ, കേരളത്തിൽ പിഴയായി ഈടാക്കിയത് 400 കോടിയോളം രൂപ. 66 ലക്ഷത്തോളം പേരാണ് നിയമനടപടി നേരിട്ടത്. മാസ്ക് ധരിക്കാത്തതിന് മാത്രം 213 കോടിയിലേറെ രൂപ പിഴയായി ഖജനാവിലെത്തി. കോവിഡിനെതിരെ പോരാടാന്‍ രാജ്യം അടച്ചുപൂട്ടിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്ന 2020 മാര്‍ച്ച് മുതല്‍ ഈ മാർച്ച് 19 വരെയുള്ള കണക്കാണിത്.
മാസ്ക് ധരിക്കാത്തതിന് 42,73,735 പേരാണ് പിഴ ഒടുക്കിയത്. നിയന്ത്രണലംഘനത്തിന് 500 മുതല്‍ 2000 വരെയായിരുന്നു പിഴ. ക്വാറന്‍റീൻ ലംഘനത്തിന് 14,981 ഉം നിയമലംഘനങ്ങൾക്ക് 12,27,065 ഉം കേസ് രജിസ്റ്റർ ചെയ്ത് 5,46,579 പേരെ അറസ്റ്റ് ചെയ്തു. 5,36,911 വാഹനങ്ങൾ പിടിച്ചെടുത്തു. നിയന്ത്രണങ്ങളുടെ ആദ്യഘട്ടത്തിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 100 രൂപയായിരുന്നു പിഴ. പിന്നീട്, 500 രൂപയായി വർധിപ്പിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മാസ്ക് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കരുതെന്ന കേന്ദ്ര നിർദേശം വന്നതോടെ പൊലീസ് നടപടി ഏറക്കുറെ അവസാനിപ്പിച്ച മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.