ലോക്ഡൗൺ ഇളവ്: കേരളത്തിന്‍റെ നിലപാട് തിങ്കളാഴ്ച അറിയാം
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിെൻറ നിലപാട് തിങ്കളാഴ്ച. ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതലയോഗത്തിലായിരിക്കും ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി നടപ്പാക്കുന്നത് തിരിച്ചടിക്ക് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. മതമേലധ്യക്ഷന്മാരുമായി ചർച്ച ചെയ്ത് ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കും. ജൂൺ എട്ടുമുതൽ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് കഴിക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇവിടെയും തിരക്ക് ഉണ്ടാകാതിരിക്കാനുള്ള നിയന്ത്രണങ്ങളുണ്ടാകും.
മിക്ക ജില്ലകളിലും ഹോട്സ്പോട്ടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കണമോ എന്നും ആലോചിക്കും. അന്തർ സംസ്ഥാനയാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിർദേശമെങ്കിലും സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.
ഇതിെൻറ ഭാഗമായി കേരളഅതിർത്തിയിൽ പാസ് ഏർപ്പെടുത്തുന്നത് തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അതിര്‍ത്തി തുറക്കുന്നുവെന്ന് സംസ്ഥാനം പറയുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതുപോലെ കടന്ന് വരാൻ കഴിയില്ല. എല്ലാവര്‍ക്കും വരാം. എന്നാല്‍ വരുന്ന ആളുകള്‍ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ വരും എങ്ങനെയാണ് പോകുന്നതെന്നുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ അറിയണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങിയ 1285 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 677 വാഹനങ്ങൾ പിടിച്ചെടുത്തു. എറണാകുളം സിറ്റിയിലാണ് കൂടുതൽ അറസ്റ്റ്. ഇവിടെ 240 കേസുകളിലായി 249 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 2721 കേസുകളാണ് ഞായറാഴ്ച രജിസ്റ്റർ ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് ഒമ്പത് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.