ഇളവുകളോടെ തുറന്നു; സഹകരിച്ച് ജനം
text_fieldsതിരുവനന്തപുരം: ഒരുമാസത്തിലധികം നീണ്ട ലോക്ഡൗണിനുശേഷം ഇളവുകളോടെ സംസ്ഥാനം തുറന്നു. എങ്കിലും പലയിടങ്ങളിലും പരിശോധനയും നിയന്ത്രണങ്ങളും തുടരുകയാണ്. രോഗവ്യാപന തോത് കുറയുന്ന മുറക്ക് മാത്രമേ ഇവിടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകൂ. ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നതാണ് കണ്ടത്.
ടി.പി.ആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചുതുടങ്ങി . കെ.എസ്.ആർ.ടി.സി സർവിസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങി. മദ്യശാലകളും സാമൂഹിക അകലം പാലിച്ച് തുറന്നു. സ്വകാര്യ ബസുകളുടെ സർവിസ് കാര്യത്തിലും തീരുമാനമായി. സെക്രട്ടേറിയറ്റും പകുതി ജീവനക്കാർ എത്തിയതോടെ സജീവമായി.
ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയത്. ഓഫിസുകൾ 25 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങി. പൊതുമേഖല സ്ഥാപനങ്ങളും സർക്കാർ കമ്പനികളുമെല്ലാം പ്രവർത്തിച്ചുതുടങ്ങി. ഭാഗിക നിയന്ത്രണങ്ങളുള്ള 716 തദ്ദേശസ്ഥാപനങ്ങളിൽഇളവുകൾ വന്നതോടെ ദേശീയപാതയിലും നഗരങ്ങളിലും തിരക്ക് അനുഭവപ്പെട്ടു.
കൂടുതൽ ട്രെയിൻ സർവിസുകളും ആരംഭിച്ചു. ലോക്ഡൗണിനു ശേഷം മദ്യശാലകൾ തുറന്നത് പലയിടങ്ങളിലും നീണ്ട നിര സൃഷ്ടിച്ചു.
രോഗവ്യാപന തോതിെൻറ അടിസ്ഥാനത്തിൽ നാലു കാറ്റഗറിയിലേക്ക് തിരിച്ച ഇടങ്ങളിൽ വെവ്വേറെ നിയന്ത്രണങ്ങളാണ്. രോഗ വ്യാപന നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടങ്ങളിൽ ലോക്ഡൗണിന് ഒരു ഇളവും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.