ഇനി ഉപദേശമില്ല, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി -ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പലരും മാസ്ക് പോലും ഉപയോഗിക്കുന്നില്ല. ഇനി ഉപദേശമില്ല, അറസ്റ്റും പിഴയുമടക്കം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കാനാണ് പൊലീസ് ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ ആറു ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കടകളിൽ കൂട്ടംകൂടി നിന്നാൽ ഇവർക്കെതിരെയും കടക്കാരനെതിരെയും നടപടിയുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.