Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകോവിഡ്...

കോവിഡ് ഭിക്ഷക്കാരെപ്പോലെയാക്കി; രക്ഷയായത് തെലങ്കാന സർക്കാർ -ജയചന്ദ്ര വർമ

text_fields
bookmark_border
കോവിഡ് ഭിക്ഷക്കാരെപ്പോലെയാക്കി; രക്ഷയായത് തെലങ്കാന സർക്കാർ -ജയചന്ദ്ര വർമ
cancel
camera_alt

ജ​യ​ച​ന്ദ്ര​വ​ർ​മ

തൃ​ശൂ​ർ: ‘‘കോ​വി​ഡി​ൽ നാ​ട​ക​ക്കാ​രാ​യ ഞ​ങ്ങ​ൾ ശ​രി​ക്കും ഭി​ക്ഷ​ക്കാ​രെ​പ്പോ​ലെ ആ​യി​രു​ന്നു. ചി​ല​രു​ടെ​തി​ൽ​നി​ന്ന് പ​ണം ചോ​ദി​ക്കു​ക; ചി​ല​രു​ടെ​തി​ൽ നി​ന്ന് അ​രി. ഒ​ന്ന​ല്ല, ബ​ന്ധു​ക്ക​ളാ​യ 50 പേ​രു​ടെ വ​യ​റാ​യി​രു​ന്നു നി​റ​​യേ​ണ്ട​ത്. ശ​രി​ക്കും ക​ര​ഞ്ഞു​പോ​യി.

തെ​ല​ങ്കാ​ന സ​ർ​ക്കാ​റാ​യി​രു​ന്നു ഒ​ടു​വി​ൽ ര​ക്ഷ​ക​രാ​യി വ​ന്ന​ത്’’ -138 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സു​ര​ഭി തി​യ​റ്റ​ർ ഗ്രൂ​പ്പി​ന്റെ ന​ട​ത്തി​പ്പു​കാ​ര​നും ഇ​റ്റ്ഫോ​ക്കി​ൽ ക​ളി​ച്ച ‘മാ​യാ​ബ​സാ​ർ’ നാ​ട​ക സം​വി​ധാ​യ​ക​നു​മാ​യ സു​ര​ഭി ജ​യ​ച​ന്ദ്ര വ​ർ​മ കോ​വി​ഡ് കാ​ല​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്.

‘‘തെ​ല​ങ്കാ​ന ക​ൾ​ച​ർ ആ​ൻ​ഡ് ലാം​ഗ്വേ​ജ് ഡ​യ​റ​ക്ട​ർ മാ​മു​ഡി ഹ​രി​കൃ​ഷ്ണ​യോ​ട് അ​വ​സ്ഥ വി​വ​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: എ​വി​ടെ​യെ​ങ്കി​ലും പോ​യി പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചോ​ളൂ; ഞ​ങ്ങ​ൾ സ​ഹാ​യി​ക്കാം. അ​ങ്ങ​നെ കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ കാ​രു​ണ്യ​ത്തി​ൽ നാ​ളു​ക​ൾ ക​ഴി​ഞ്ഞു.

സു​ര​ഭി തി​യ​റ്റ​ർ നി​ല​നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ​വ​രോ​ടും കൈ​നീ​ട്ടി. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, പ​ണം അ​ധി​കം കി​ട്ടി​യി​ല്ല. സ​ർ​ക്കാ​ർ അ​വി​ടെ​യും സ​ഹാ​യ​ത്തി​നെ​ത്തി. പ​ണം അ​നു​വ​ദി​ച്ചു.

ഇ​റ്റ്ഫോ​ക്കി​ൽ​നി​ന്ന് ക്ഷ​ണം വ​ന്ന​പ്പോ​ൾ ​നാ​ട​ക സാ​മ​ഗ്രി​ക​ൾ ലോ​റി​യി​ൽ എ​ത്തി​ക്കാ​ൻ മാ​ത്രം ഒ​രു ല​ക്ഷം ആ​വ​ശ്യ​മാ​യി​രു​ന്നു. ആ ​തു​ക പ്ര​ശ്ന​മാ​യി വ​ന്ന​​പ്പോ​ഴും തെ​ല​ങ്കാ​ന സാം​സ്കാ​രി​ക വ​കു​പ്പ് തു​ണ​യാ​യി. ഒ​രു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി അ​റി​യി​പ്പ് ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1885ൽ ​ജ​യ​ച​ന്ദ്ര​ന്റെ പ്ര​പി​താ​മ​ഹ​ൻ വ​ന​ര​സ ഗോ​വി​ന്ദ റാ​വു ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ട​പ്പ റാ​യ്ക്കോ​ട്ടി​ൽ സു​ര​ഭി വി​ല്ലേ​ജ് കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ങ്ങി​യ നാ​ട​ക ക​മ്പ​നി​യാ​ണി​ത്. കു​ടും​ബാം​ഗ​ങ്ങ​ളാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ. പ​ല​യി​ട​ത്തും സ​ഞ്ച​രി​ച്ച് നാ​ട​കം ന​ട​ത്തി​വ​രു​ന്നു.

സു​ര​ഭി അം​ഗ​ങ്ങ​ൾ

ഇ​പ്പോ​ൾ ആ​റാം ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​ണ് ജ​യ​ച​ന്ദ്ര​ൻ. നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി, സു​ര​ഭി​യു​ടെ ത​ന​ത് കു​ടും​ബ നാ​ട​ക പാ​ര​മ്പ​ര്യം നി​ല​നി​ൽ​ക്കു​ന്നു. ഈ ​വ​ലി​യ പാ​ര​മ്പ​ര്യ​ത്തി​ൽ​നി​ന്നാ​ണ് മാ​യാ​ബ​സാ​ർ എ​ന്ന നാ​ട​ക​മെ​ത്തി​യ​ത്.‘‘ഞാ​ൻ പി​റ​ന്നു​വീ​ണ​ത് നാ​ട​ക​ത്തി​ന്റെ ത​ട്ട​ക​ത്താ​ണ്.

പി​ഞ്ചു കു​ട്ടി​യാ​യി​രി​ക്കേ തു​ട​ങ്ങി​യ അ​ഭി​ന​യ​മാ​ണ്. മൂ​ന്ന​ര വ​യ​സ്സു​ള്ള എ​ന്റെ മ​ക്ക​ളു​ൾ​പ്പെ​ടെ കു​ടും​ബ​വും ബ​ന്ധു​ക്ക​ളും ഒ​ക്കെ നാ​ട​ക​ത്തി​ന്റെ ഭാ​ഗ​മാ​ണ്. നാ​ട​ക​ത്തി​ന് ടി​ക്ക​റ്റ് വെ​ച്ചാ​ണ് പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത്. കോ​വി​ഡ് സ​മ​യ​ത്ത് കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു.

തി​യ​റ്റ​റി​ലെ ക​ലാ​കാ​ര​നാ​യി​രു​ന്ന മു​ത്ത​ച്ഛ​ൻ പ​ത്മ​ശ്രീ ജേ​താ​വ് ആ​ർ. നാ​ഗേ​ശ്വ​ര റാ​വു​വും അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യും ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ചു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ക​ടു​ത്ത​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ൽ ക​മ്പ​നി നി​ർ​ത്തു​ന്ന​തു​പോ​ലും ചി​ന്തി​ച്ചി​രു​ന്നു.

പ​ക്ഷേ, കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി. ഒ​രു നാ​ട​കം ക​ളി​ക്കാ​ൻ ഞ​ങ്ങ​ൾ 50 പേ​ർ ശ​രി​ക്കും യു​ദ്ധ​മാ​ണ് ന​ട​ത്തു​ന്ന​ത്. നാ​ളെ എ​ന്ന​ത് വ​ലി​യ ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ഇ​ത് ഞ​ങ്ങ​ളു​ടെ ചോ​റാ​ണ്, ജീ​വി​ത​മാ​ണ്, ജീ​വ​നാ​ണ്. ഈ ​നാ​ട​ക​ക്കൂ​ട്ടാ​യ്മ തു​ട​രു​ക​ത​ന്നെ ചെ​യ്യും’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganacovidjayachandra varma
News Summary - Covid made like beggars- Telangana Government helps - Jayachandra Varma
Next Story