കോവിഡിൽ കുടുങ്ങി; വിവാഹം മലേഷ്യയില്‍
text_fieldsപെരുമ്പാവൂര്‍: കോവിഡ് ലോക്ഡൗണ്‍ മൂലം നാട്ടിലേക്ക് യാത്ര മുടങ്ങിയതോടെ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവും ആന്ധ്രപ്രദേശ് സ്വദേശിനിയും മലേഷ്യയില്‍ വിവാഹിതരായി. പെരുമ്പാവൂര്‍ ആയത്തുപടി മൂത്തേടന് എം.ആര്. റാഫേല്‍-ആനി ദമ്പതികളുടെ മകന് അഖിലും ആന്ധ്ര കടപ്പ ശേഖര്‍ സഭാവത്ത്-ദേവ ശിരോമണി ദമ്പതികളുടെ മകള്‍ ജോണി ഫ്ലോറന്‍സ് സഭാവത്തുമാണ് മലേഷ്യയിലെ ചര്‍ച് ഓഫ് ഇമ്മാക്കുലേറ്റ് കണ്വന്ഷന് ദേവാലയത്തില്‍ ശനിയാഴ്ച വിവാഹിതരായത്.
മലേഷ്യയില്‍ ഇലക്ട്രോണിക്സ് എൻജിനീയര്‍മാരായ ഇവരുടെ വിവാഹം ഏപ്രില്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ മൂലം യാത്ര മുടങ്ങിയതോടെ മാറ്റി. മലേഷ്യയില്‍ കോവിഡും ലോക്ഡൗണും തുടരുന്ന സാഹചര്യത്തില്‍ ഇനിയും കാത്തിരിപ്പ് വേണ്ടെന്ന് തീരുമാനിെച്ചന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.