കോവിഡിന് അലോപ്പതി ഇതര മരുന്ന്; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ വിജ്ഞാപന പ്രകാരം കോവിഡിനെതിരായ പോരാട്ടത്തിൽ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മരുന്നുകൾ ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. മാർച്ച് ആറിന് കേന്ദ്ര സർക്കാർ വകുപ്പുതല ഉത്തരവിറക്കിയെങ്കിലും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കാട്ടി തമ്മനം സ്വദേശി ജോസി മാത്യു നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ആഴ്സനിക് ആൽബ് 30 എന്ന ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധത്തിന് നല്ലതാണെന്ന് കേന്ദ്ര നിർദേശമുണ്ടെന്നും ഇത് സർക്കാർ നേരിട്ട് വിതരണം ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. പന്തളം പഞ്ചായത്തിൽ ഇത് വിതരണം ചെയ്തതും ഇതിെൻറ ഫലപ്രാപ്തിയും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച ഹരജി പരിഗണനക്ക് വന്നപ്പോൾ, ചില തദ്ദേശ സ്ഥാപനങ്ങൾ ഇത് വിതരണം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.