കോവിഡ്: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സെക്രേട്ടറിയറ്റ് അടക്കം മുഴുവൻ സർക്കാർ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താൻ അനുമതി നൽകി. പൊതുമേഖല സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. കോവിഡ് പ്രോേട്ടാകോൾ പാലിച്ചാകും പ്രവർത്തനം.
മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ചശേഷം മടങ്ങിയെത്തുന്നവർക്കും സംസ്ഥാനെത്തത്തുന്ന സന്ദർശകർക്കും ക്വാറൻറീൻ ഏഴ് ദിവസമാക്കും. ഇവിടെയെത്തി ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തുകയും നെഗറ്റീെവന്ന് ഉറപ്പാക്കുകയും വേണം. ശേഷം ഏഴ് ദിവസം കൂടി ക്വാറൻറീൻ ഉചിതമാണ്. എന്നാൽ നിർബന്ധമില്ല. ആരോഗ്യ പ്രോേട്ടാകോളിജിലെ 14 ദിവസ ക്വാറൻറീനാണ് അഭികാമ്യം. ഏഴ് ദിവസത്തിന് േശഷം ടെസ്റ്റ് നടത്താത്തവർ ഏഴ് ദിവസം കൂടി ക്വാറൻറീനിൽ കഴിയണം.
ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.