ആശ്വാസം... സംസ്ഥാനത്ത് മരണനിരക്ക് കുറയുന്നു
text_fieldsകണ്ണൂർ: രാജ്യത്ത് കോവിഡ് വ്യാപനത്തിെൻറ പ്രഭവകേന്ദ്രമായി കേരളം മാറുന്ന ആശങ്കകൾക്കിടയിലും മരണനിരക്ക് കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ജനുവരിയിൽ മരണനിരക്ക് കുറവാണ്. ജനുവരി 27വരെ 591 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു മാസങ്ങളിൽ കോവിഡ് മരണം 700 കടന്നിരുന്നു. ഡിസംബർ-828, നവംബർ-760, ഒക്ടോബർ-742 എന്നിങ്ങനെയാണ് മരണനിരക്ക്. സെപ്റ്റംബറിൽ ഇത് 448 ആയിരുന്നു.
സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് 59 ദിവസം കഴിഞ്ഞാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. ജൂലൈ 11 മുതൽ ജനുവരി 28 വരെ തുടർച്ചയായ 200 ദിവസവും കോവിഡ് മരണങ്ങളുണ്ടായി. ഡിസംബറിൽ എട്ട് ദിവസം മരണസംഖ്യ മുപ്പതിന് മുകളിലായി. ഇതുവരെ 63 തവണയാണ് ദിവസേന 25നും 30നും ഇടയിൽ മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ 68 ശതമാനവും നവംബർ, ഡിസംബർ മാസങ്ങളിലാണ്. ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം (35) റിപ്പോർട്ട് ചെയ്തത്.
ആകെ 3663 മരണമാണ് ഇതുവരെയുണ്ടായത്. ഇതിൽ 2771 പേരും 60 വയസ്സിനു മുകളിലും 747 പേർ 41നും 59നും ഇടയിലും പ്രായമുള്ളവരാണ്. 18നും 40നും ഇടയിലുള്ള യുവാക്കളിൽ കോവിഡിൽ ജീവൻ നഷ്ടമായി. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ മരണം-729. കുറവ് ഇടുക്കിയിലും -32. ഇതുവരെ 9,05,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 3663ൽ ഒതുങ്ങിയത് ആരോഗ്യവകുപ്പിെൻറ ജാഗ്രതയുടെ നേട്ടമായാണ് കാണുന്നത്. നിലവിൽ രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിലാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുേമ്പാൾ സംസ്ഥാനത്ത് 0.40 ശതമാനം മാത്രമാണ് മരണനിരക്ക്. രോഗികളിൽ 96 ശതമാനം പേർക്കും സമ്പർക്കബാധയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.