കോവിഡ്: തൽക്കാലം വാരാന്ത്യ ലോക്ഡൗണില്ല; പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ
text_fieldsതിരുവനന്തപുരം: തൽക്കാലം വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കായിരുന്നു യോഗം. രാത്രികാല കർഫ്യൂ ചൊവ്വാഴ്ച മുതൽ നിലവിൽവന്നു.
കോവിഡ് വ്യാപനം തീവ്രമായ മേഖലകളില്‍ എല്ലാ വീട്ടിലും കോവിഡ് പരിശോധന നടത്തും. വൈറസിെൻറ ജനിതക പഠനവും നടത്തും. പ്രാദേശിക ലോക്ഡൗൺ എങ്കിലും വേണമെന്ന നിർദേശമാണ് രോഗം രൂക്ഷമായ ജില്ലകളിലെ കലക്ടർമാർ യോഗത്തിൽ മുന്നോട്ടുെവച്ചത്. എന്നാൽ, രാത്രി കർഫ്യു ഉൾപ്പെടെ നിയന്ത്രണങ്ങളുടെ പ്രയോജനം വിലയിരുത്തിയശേഷം മാത്രം പുതിയ നിയന്ത്രണങ്ങൾ പരിശോധിക്കാമെന്നാണ് പൊതുതീരുമാനം. രാത്രി നിയന്ത്രണങ്ങളും പൊതുഇടങ്ങളിലും ഗതാഗത സംവിധാനത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഏതുതരത്തിൽ പ്രയോജനം ചെയ്യുമെന്ന് പരിശോധിക്കും. ഇതിന്റെ ഫലം വ്യക്തമാകാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. അതുവരെ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തില്ല.
രോഗവ്യാപനം അതിതീവ്രമായ മേഖലകളില്‍ പരിശോധന ഗണ്യമായി വർധിപ്പിക്കും. രാത്രി കർഫ്യൂവിൽ പരിശോധന കൂടുതൽ കർക്കശമാക്കും. ഒപ്പം പൊതു ഇടങ്ങളിലെ തിരെക്കാഴിവാക്കാനും നിർദേശിച്ചു. അനാവശ്യ രാത്രിയാത്ര പരമാവധി ഒഴിവാക്കാനും ആരാധനാലയങ്ങളിൽ തിരെക്കാഴിവാക്കാനും ഇടപെടലിന് നിർദേശം നൽകി.
ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കൂട്ട പരിശോധനയിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ
-രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണം
-കോവിഡ് നിയമം പാലിക്കാത്ത കടകൾ, സ്ഥാപനങ്ങൾ എന്നിവ കുറഞ്ഞത് രണ്ടുദിവസത്തേക്ക് അടപ്പിക്കും
-ഓട്ടോയിൽ ഡ്രൈവറിനു പുറമേ രണ്ടും ടാക്സിയിൽ ഡ്രൈവറിന് പുറമേ മൂന്നുപേർക്കും മാത്രം സഞ്ചരിക്കാം. കുടുംബമാണ് സഞ്ച-രിക്കുന്നതെങ്കിൽ കൂടുതൽ പേർക്ക് യാത്രചെയ്യാം
-മതപരമായ സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ടാകും. ആചാരങ്ങൾ നടത്താൻ കുറച്ച് ആളുകൾക്ക് മാത്രം
-അനുവാദം
-അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ രാത്രി പുറത്തിറങ്ങാൻ അനുവദിക്കൂ. മരുന്ന്, പാൽ ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാനോ -ആശുപത്രിയിൽ പോകാനോ ഉൾപ്പെടെ കാര്യങ്ങൾക്ക് ഇളവ്
--ചരക്ക്, പൊതുഗതാഗതത്തിന് നിരോധനമില്ല.
-ആരോഗ്യപ്രവർത്തകർ, അവശ്യ സർക്കാർ സർവിസുകൾ, മാധ്യമ പ്രവർത്തകർ, അത്യാവശ്യ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഐ.ടി -ജീവനക്കാർ തുടങ്ങിയവർക്ക് രാത്രി സഞ്ചരിക്കുന്നതിന് തടസ്സമില്ല. പൊലീസ് ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് കാണിക്കണം
-രാത്രി 7.30ന് ശേഷം സിനിമ തിേറ്ററുകൾ, മാളുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കില്ല.
-ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവ വഴിയുള്ള പാഴ്സൽ വിതരണം രാത്രി 9 വരെ മാത്രം
-കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല.
-ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടൂള്ളു
-ആരാധനാലയങ്ങളിൽ ഓൺലൈനിൽ സംവിധാനത്തിലൂടെ ആരാധനകൾ ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.