കോവിഡ്: പ്രതിരോധമല്ല, ശ്രദ്ധ മുഴുവൻ മരണനിരക്കിൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിനുശേഷം കോവിഡ് കേസ് ഉയരുമെന്ന വിലയിരുത്തലുണ്ടെങ്കിലും പ്രതിരോധത്തെക്കാൾ ശ്രദ്ധ മുഴുവൻ മരണനിരക്ക് കൈവിടാതിരിക്കാൻ.
നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും ആൾക്കൂട്ടവുമെല്ലാം അടുത്ത രണ്ടാഴ്ചയോെട കോവിഡ് ഗ്രാഫിൽ പ്രകടമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുെട വിലയിരുത്തൽ. സ്വയം നിയന്ത്രണം നിർദേശിക്കുകയല്ലാതെ പ്രതിരോധത്തിന് മറ്റ് മാർഗങ്ങെളാന്നും ആരോഗ്യവകുപ്പിന് മുന്നിലില്ല.
റിവേഴ്സ് ക്വാറൻറീൻ അവതാളത്തിലായതാണ് വലിയ വെല്ലുവിളി. പ്രായമേറിയവരും മറ്റ് രോഗങ്ങളുള്ളവരുമെല്ലാം നിയന്ത്രണമില്ലാതെ പുറത്തിറങ്ങിയിരുന്നു.
ഇൗ സാഹചര്യത്തിലാണ് മരണനിരക്ക് പിടിച്ചുനിർത്താനുള്ള ആരോഗ്യവകുപ്പിെൻറ ശ്രമം. ഇതിനുള്ള നിർദേശങ്ങളാണ് ജില്ലകൾക്ക് നൽകിയത്. െഎ.സി.യു-വെൻറിലേറ്ററുകളുടെ കൃത്യമായ കണക്ക് ഡി.എച്ച്.എസ് തലത്തിൽതന്നെ പ്രതിദിനം വിലയിരുത്തുന്നുണ്ട്.
നിലവിലെ കണക്കനുസരിച്ച് എല്ലാ ജില്ലയിലും മതിയായ വെൻറിലേറ്റർ സൗകര്യം ഒഴിവുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ ഗുരുതര ലക്ഷണങ്ങളുള്ളവരെ പാർപ്പിക്കാനുള്ള കോവിഡ് കിടക്കകളുടെ കാര്യത്തിൽ 75 ശതമാനം നിറഞ്ഞിട്ടുണ്ട്.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പകരം മറ്റ് സംവിധാനങ്ങളൊരുക്കാൻ ഡി.എം.ഒമാർക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിരുന്നെങ്കിലും ലംഘനമുണ്ടായെന്നത് ആരോഗ്യമന്ത്രിതന്നെ സമ്മതിക്കുന്നു. ശനിയാഴ്ച നടത്തിയ ഫേസ്ബുക് ലൈവിലാണ് മന്ത്രിയുടെ പരാമർശം. 'കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ മീറ്റിങ്ങുകളും മറ്റും നടത്താൻ പാടുള്ളൂവെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും വലിയ ആൾക്കൂട്ടങ്ങൾ പലയിടത്തുമുണ്ടായി.
മാസ്ക് ധരിച്ചിരുന്നുെവന്നതാണ് നല്ല കാര്യമായി പറയാനുള്ളത്. പക്ഷേ, എല്ലായിടത്തും പാലിക്കപ്പെട്ടിരുന്നോ എന്നത് പറയാൻ സാധിക്കില്ലെന്നും' മന്ത്രി സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.