കോവിഡ് വന്നതും പോയതുമറിഞ്ഞില്ല; മൂന്നുമാസത്തിനിടെ എണ്ണം ഉയർന്നത് രണ്ടര ഇരട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്നതും പോയതുമറിയാത്തവരുടെ (െഎ.ജി-ജി പോസിറ്റിവ്) എണ്ണം മൂന്നുമാസത്തിനിടെ രണ്ടര ഇരട്ടിവരെ ഉയർന്നതായി വിലയിരുത്തൽ. െഎ.സി.എം.ആർ മൂന്നു ജില്ലകളിൽ നടത്തിയ സാമ്പിൾ സീറോ സർവയലൻസ് ഫലം മുൻനിർത്തി ആരോഗ്യവകുപ്പ് തയാറാക്കിയ റിേപ്പാർട്ടിലാണ് ഇൗ വിവരം.
മേയിൽ 1193 പേരിൽ നടത്തിയ ആദ്യ പഠനത്തിൽ നാലുപേരാണ് (0.33 ശതമാനം) രോഗം വന്നതും ഭേദമായതും അറിയാതിരുന്നത്. എന്നാൽ, ആഗസ്റ്റ് 24 മുതൽ 26 വരെ ശേഖരിച്ച 1281 സാമ്പിളിൽ 11 പേരാണ് (0.8 ശതമാനം) ഇത്തരത്തിലുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായിരുന്നു സാമ്പിൾ പരിശോധനയെങ്കിലും സംസ്ഥാനത്തിെൻറ പൊതുചിത്രമാണ് പഠനം മുന്നോട്ടുവെക്കുന്നതെന്നാണ് വിലയിരുത്തൽ.ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുേമ്പാൾ കേരളം പിറകിലാണെന്നതാണ് അൽപം ആശ്വാസകരം. മൂന്നു മാസത്തിനിടെ ഒമ്പതിരട്ടി ആളുകളാണ് വൈറസ് ബാധ വന്നതും പോയതുമറിയാതെ രാജ്യത്തുള്ളതെന്ന് െഎ.സി.എം.ആർ അടിവരയിടുന്നു. കേരളത്തിെൻറ നിരക്കുമായി താരതമ്യം ചെയ്യുേമ്പാൾ എട്ടിരട്ടിയാണ് രാജ്യശരാശരി.
എന്നാൽ, ജനസാന്ദ്രതയിലും വയോജനങ്ങളുടെയും മറ്റ് രോഗബാധിതരുടെയും എണ്ണത്തിൽ മുന്നിലുള്ള കേരളത്തിൽ രോഗം ബാധിക്കുന്നതറിയാത്തവരുടെ എണ്ണം വർധിക്കുന്നത് ശുഭസൂചനയല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ നിരീക്ഷണവലയത്തിനുമപ്പുറമുള്ള അപകടകരമായ രോഗപ്പടർച്ചയാണ് സാമ്പിൾ സീറോ സർവേയിൽ വ്യക്തമാകുന്നത്. സമ്പർക്കവ്യാപനം തീവ്രമായ സാഹചര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനവ്യാപകമായി സീറോ സർവയലൻസ് സർവേ നടത്തണമെന്ന ആവശ്യവും ശക്തമാണ്. സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധസമിതിതന്നെ രണ്ടുവട്ടം സീേറാ സർവയലൻസ് ശിപാർശ ചെയ്തിരുന്നു.
നിലവിെല വ്യാപനാഘാതം എത്രത്തോളമെന്നതിനൊപ്പം പടർച്ചയുടെ െട്രൻഡ് അറിഞ്ഞുള്ള പ്രതിരോധമൊരുക്കലിനും പ്രതിദിന കണക്കുകൾക്കുമപ്പുറം സീറോ സർവയലൻസ് അനിവാര്യമാണ്. ഡൽഹിയടക്കം സംസ്ഥാനങ്ങൾ സീറോ സർവയലൻസ് നടത്തിയാണ് പ്രതിരോധരീതികൾ പരിഷ്കരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.