തിരൂരിൽ ആൻറിജെൻ ടെസ്റ്റിൽ നെഗറ്റീവായ അസി. നഴ്സിന് കോവിഡ്
text_fieldsതിരൂർ (മലപ്പുറം): ആൻറിജെൻ ടെസ്റ്റിൽ നെഗറ്റീവായ തിരൂർ ജില്ല ആശുപത്രിയിലെ അസി. നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 53കാരിക്കാണ് തിങ്കളാഴ്ച വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചത്.
ഇവരെ വ്യാഴാഴ്ച ആൻറിജെൻ ടെസ്‌റ്റിന് വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം. എന്നാൽ, രോഗലക്ഷണങ്ങൾ കാണിച്ചതിനാൽ വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തി. തുടർന്നാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.
ഈ ഫലം ആശങ്കയുണ്ടാക്കുന്നതാണ്. തിരൂരിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 100 പേർ വീതം ആൻറിജെൻ ടെസ്‌റ്റിന് വിധേയമാകുകയും ഇതിൽ രണ്ടുപേർക്ക് പോസിറ്റീവാകുകയും ചെയ്തിരുന്നു. ഈ പരിശോധനയിൽ അസി. നഴ്സും ഉൾപ്പെട്ടിരുന്നു.
ആൻറിജെൻ ടെസ്റ്റിൽ നെഗറ്റീവായാലും 14 ദിവസം ക്വാറൻറീൻ നിർബന്ധമാക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് തിരൂർ ജില്ല ആശുപത്രിയിൽ ഗർഭിണിക്കും ഏതാനും ദിവസം മുമ്പ് പ്രസവിച്ച യുവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നുള്ള സമ്പർക്കം വഴിയാവാം നഴ്സിന് രോഗം ബാധിച്ചതെന്നാണ് നിഗമനം.
പ്രമേഹരോഗി കൂടിയായ ഇവർക്ക് പനി ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി ക്വാറൻറീനിൽ പ്രവേശിപ്പിക്കാൻ നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.