ഒാണക്കാല കോവിഡ് പ്രതിരോധം: ചുമതല ജില്ലകൾക്ക്, കണക്കിൽ കണ്ണ് വേണം
text_fieldsതിരുവനന്തപുരം: ഒാണക്കാലത്തെ കോവിഡ് പ്രതിരോധ ചുമതല ജില്ലകൾക്കുവിട്ട് ആരോഗ്യവകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുന്ന നാല് ജില്ലകളിൽ പരിശോധന വർധിപ്പിക്കാനും പ്രതിവാര ബുള്ളറ്റിനിൽ നിർദേശം. കോവിഡ് സാഹചര്യം മുൻനിർത്തിവേണം ജില്ല ഭരണകൂടങ്ങൾ ഒാണക്കാല നിയന്ത്രണങ്ങൾ നിശ്ചയിക്കേണ്ടത്.
വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം, പൊതുഗതാഗതം, ഒാണച്ചന്തകളുടെ പ്രവർത്തനരീതി എന്നിവയടക്കം കലക്ടർമാർക്ക് തീരുമാനിക്കാം. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കാസർകോട് എന്നിവിടങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ. മലപ്പുറം ജില്ലയിലിത് 13.3 ശതമാനമാണ്. ആഗസ്റ്റ് ആദ്യവാരമിത് 10.3 ശതമാനമായിരുന്നു.
തിരുവനന്തപുരത്ത് 8.9ൽനിന്ന് 9.3ലേക്കും എറണാകുളത്ത് 6.7ൽനിന്ന് 8.5ലേക്കുമാണ് വർധിച്ചത്. കാസർകോട് 7.7 ശതമാനവും. പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിൽ താഴെയാകണമെന്നതാണ് പൊതു ആരോഗ്യമാനദണ്ഡം. ഇൗ സാഹചര്യത്തിൽ നാല് ജില്ലകളിലും ജലദോഷപ്പനിക്കാരിലേക്ക് കോവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യം.
കാസർകോട് മാത്രമാണ് മുൻ ആഴ്ചയേക്കാൾ പോസിറ്റിവിറ്റി നിരക്ക് അൽപം താഴ്ന്നത്. ഇനിയുള്ള ഏഴ് ദിവസം മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ ക്ലസ്റ്ററുകളിൽ കൂടുതൽ ശ്രദ്ധയൂന്നണമെന്നതാണ് മറ്റൊരു നിർദേശം. ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ കേസുകൾ വർധിക്കുന്നതായും റിപ്പോർട്ടിലുണ്ട്.കോവിഡ് കേസ് ഇരട്ടിക്കുന്നതിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 12 ദിവസം കൂടുേമ്പാഴാണ് ഇവിടെ രോഗബാധ ഇരട്ടിയാകുന്നത്. രണ്ടാം സ്ഥാനം കോട്ടയത്താണ് -14 ദിവസം. മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനും (15 ദിവസം).
ജാഗ്രതയിെല്ലങ്കിൽ മരണനിരക്കും ഉയരും –മന്ത്രി
തിരുവനന്തപുരം: ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍തോതില്‍ വര്‍ധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും.
കോവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് കഴിഞ്ഞദിവസങ്ങളിൽ പലരും നിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. ചിലർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ആരില്‍നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍നിന്ന് അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് വിലക്കില്ലെങ്കിലും സമൂഹത്തിന് മാതൃകയാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകർ കോവിഡ് പ്രതിരോധ നിബന്ധനകള്‍ കൃത്യമായി പാലിക്കണം.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടെങ്കില്‍ അവരില്‍നിന്ന് വൈറസ് സമൂഹത്തിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതയേറെയാണ്. പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.