കോവിഡ് പകർച്ച: ജില്ലകളിൽ തീരദേശ ആരോഗ്യ സമിതി, തദ്ദേശതലത്തിൽ ആരോഗ്യ ദൗത്യസേന
text_fieldsതിരുവനന്തപുരം: കോവിഡ് പകർച്ച പ്രതിസന്ധിയിലാക്കിയ തീരമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രത്യേക ആരോഗ്യ കർമ പദ്ധതി.
തീരമേഖലയിൽ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്താണ് ഒമ്പത് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന 222 തീരഗ്രാമങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കുന്നത്.
ജില്ല തലത്തിൽ തീരദേശ ആരോഗ്യ സമിതിയും (ഡി.സി.എച്ച്.ബി) തദ്ദേശ തലത്തിൽ തീരദേശ ആരോഗ്യ ദൗത്യസേനയും (സി.എച്ച്.ടി.എഫ്) സജ്ജമാക്കും. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും ജീവനക്കാരെ ഉറപ്പുവരുത്തുന്നതും ഡി.സി.എച്ച്.ബിയാണ്.
സർക്കാർ ജീവനക്കാരും വളൻറിയർമാരുമൊക്കെയായി സി.എച്ച്. ടി.എഫ് പ്രവർത്തിക്കുക. ഒേരാ തീരമേഖലയിലെയും നിശ്ചിത എണ്ണം ആളുകൾക്കായി പ്രത്യേക കോവിഡ് പരിശോധന സംവിധാനവും ഫസ്റ്റ്ലൈൻ കേന്ദ്രങ്ങളും കർമ പദ്ധതിയും ഉൾപ്പെടുന്നു.
കോവിഡിന് പുറമേ മറ്റു ആരോഗ്യപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന സംവിധാനമെന്ന നിലയിലും ഇൗ തീരദേശ ആരോഗ്യശൃംഖല പ്രവർത്തിക്കും. എൻ.ജി.ഒകൾ, സമുദായ നേതാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ജനകീയ സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപുല ചുമതലകളാണ് പുതിയ സംവിധാനത്തിനെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരുടെ അഭാവം വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.