കോവിഡ് രോഗി മുങ്ങി; രണ്ട് ബസിലായി സഞ്ചരിച്ചത് 30 കി.മീ; മുൾമുനയിൽ നാട്
text_fieldsകണ്ണൂർ: കോവിഡ് പോസിറ്റീവായ യുവാവ് ചികിത്സക്കിടെ മുങ്ങിയത് നാടിനെ പരിഭ്രാന്തിയിലാക്കി. രണ്ട് ബസ്സുകൾ മാറിക്കയറി 30 കി.മീറ്റർ സഞ്ചരിച്ച ശേഷമാണ് ഇയാൾ പിടിയിലായത്. ഇതിനിടെ നിരവധി പേരുമായി സമ്പർക്കത്തിലായത് ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.
ആറളം പനച്ചിക്കൽ ഹൗസിലെ ദിലീപാണ് (19) അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ കോവിഡ് കേന്ദ്രത്തിൽനിന്ന് ചികിത്സക്കിടെ രക്ഷപ്പെട്ടത്. പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇരിട്ടിയിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾ അഞ്ചരക്കണ്ടിയിൽനിന്ന് മട്ടന്നൂരിലേക്കും അവിടെ നിന്ന് ഇരിട്ടിയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളിലെ യാത്രക്കാരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കേണ്ട ഭാരിച്ച ഉത്തരവാദിത്തിലാണ് പൊലീസും ആരോഗ്യ പ്രവർത്തകരും. ഇയാൾ സഞ്ചരിച്ച സ്വകാര്യ ബസുകളിലെ യാത്രക്കാരും ജീവനക്കാരും പൂർണമായും ക്വാറൻറീനിൽ പോകേണ്ടി വരും.
ആറളം പൊലീസ് അറസ്റ്റ് ചെയ്ത മൊബൈല്‍ മോഷണ കേസിലെ പ്രതിയാണ് ദിലീപ്. ഈ മാസം 12ന് മട്ടന്നൂർ കോടതിയിലാണ് കീഴടങ്ങിയത്. തുടർന്ന് റിമാൻഡിലായ ഇയാളെ തോട്ടടയിലെ കോവിഡ് കേന്ദ്രത്തിലാണ് പാർപ്പിച്ചിരുന്നത്. അന്വേഷണത്തിെൻറ ഭാഗമായി നേരത്തെ ആറളം സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സംഭവത്തിൽ ആറളം പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരും പിന്നീട് ജില്ല ആശുപത്രിയിൽ ഇയാളെ പരിശോധിച്ച ഒരു േഡാക്ടറും സമ്പർക്ക പട്ടികയിലുണ്ട്.
വ്യാഴാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേദിവസം തന്നെയാണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചതും. തുടർന്ന് അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയ ഇയാൾക്ക് പൊലീസ് കാവൽ ഉണ്ടായിരുന്നില്ല. സാധാരണ രോഗികളുടെ പരിഗണനമാത്രമേ ഇയാൾക്ക് നൽകിയിരുന്നുള്ളു.
ഇവിടെ നിന്ന് വെള്ളിയാഴ്ച രാവിലെ 10.10ഓടെയാണ് രക്ഷപ്പെട്ടത്. തുടർന്ന് മെഡിക്കൽ കോളജ് ബസ്സ്േറ്റാപ്പിലെത്തിയ ഇയാൾ സമീപത്തെ ഓട്ടോ സ്്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോൺ വാങ്ങി വീട്ടിൽ അമ്മയെ വിളിച്ചിരുന്നു. അതിനു ശേഷം 10.40ഓടെ കണ്ണൂരിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ‘യെസാർ’ ബസിൽ കയറിയാണ് മട്ടന്നൂരിലെത്തിയത്. മട്ടന്നൂരിൽ ബസിറങ്ങിയ ഇയാൾ അവിടെ നിന്ന് മറ്റൊരു ബസിൽ ഇരിട്ടിയിലേക്ക് പോകുകയായിരുന്നു.
ഇരിട്ടി പഴയ ബസ്റ്റാൻഡിനടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ഒരു ലോട്ടറി വിൽപനക്കാരനാണ് വിവിരം എസ്.ഐയെ അറിയിച്ചത്. എസ്.ഐ ആരോഗ്യ പ്രവർത്തകരടക്കമുള്ള സംഘവുമായി എത്തി ചോദ്യം ചെയ്തപ്പോഴാണ് രക്ഷെപ്പട്ടത് ഇയാൾ തന്നെയാണെന്ന് ഉറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.