കോവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി
text_fieldsമുണ്ടക്കയം: കോവിഡ് നിരീക്ഷണത്തിൽ പോകുന്നവരോടുപോലും അവഗണന കാട്ടുന്ന കാലത്ത് ഗർഭിണിയായ കോവിഡ് ബാധിതയെ ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത ഡോക്ടർമാർക്ക് നാടിെൻറ അഭിനന്ദനപ്രവാഹം.
മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപ്പെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.
ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന പോസിറ്റിവാെണന്ന ഫലവുമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമായതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാൽ ആരും സ്വീകരിക്കില്ല.
ശസ്ത്രക്രിയ മാറ്റിെവക്കാനും കഴിയില്ല. ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മാത്യുവിെൻറ ഉപദേശം തേടിയതോടെ അടിയന്തരമായി തീരുമാനമുണ്ടാകുകയായിരുന്നു.
ഇതിന് ശേഷം മൂന്ന് ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ സ്വയം ക്വാറൻറീലായി. തുടർന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോൾ 24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.