ആംബുലൻസിലെ ബലാത്സംഗം: പ്രതിയുടേത് ആസൂത്രിത നീക്കം; ആദ്യം പെൺകുട്ടിയെ പഴിചാരി
text_fieldsപത്തനംതിട്ട: കേവിഡ് ബാധിതയായ 19കാരിയെ ആംബുലൻസിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി നൗഫൽ നടത്തിയത് ആസൂത്രിത നീക്കം. കൊടുംക്രൂരതക്കുശേഷം തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കേണപേക്ഷിച്ചു. ഇത് പെൺകുട്ടി മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തത് പ്രധാന തെളിവുമായി.
നൗഫൽ ക്രിമിനൽ കേസിലെ പ്രതിയാണെന്നും 2018ൽ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുെന്നന്നും ഇതിനുശേഷമാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും പത്തനംതിട്ട എസ്.പി കെ.ജി. സൈമൺ പറഞ്ഞു.
അടൂരിൽനിന്ന് പന്തളം വഴി ചെന്ന് പെൺകുട്ടിയെ ഇറക്കിയശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നൗഫൽ തുമ്പമൺ-ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ല ആശുപത്രിയിലേക്കാണ് ആദ്യം പോയത്.
വീട്ടമ്മയെ അവിടെ ഇറക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി അവിടെനിന്ന് പന്തളത്തേക്ക് തിരിക്കുേമ്പാൾ പുലർച്ച ഒന്ന്. ഈ സമയത്ത് ആംബുലൻസിൽ പെൺകുട്ടിയെ ഒറ്റക്ക് വിട്ടത് ആരോഗ്യവകുപ്പിെൻറ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പെൺകുട്ടിയുടെ വീട്ടുകാര്‍ക്ക് നേരേത്ത േകാവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം അടൂരിെല ബന്ധുവീട്ടിൽ ക്വാറൻറീനിലായിരുന്നു പെൺകുട്ടി.
സ്രവ പരിശോധനയിൽ ബന്ധുവീട്ടിലെ വീട്ടമ്മയും പെൺകുട്ടിയും േകാവിഡ് പോസിറ്റിവാണെന്ന് വ്യക്തമായതോടെ വീട്ടമ്മയെ കോഴഞ്ചേരി ജില്ല ആശുപത്രിയിലും പെൺകുട്ടിയെ പന്തളത്തെ അർച്ചന ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്കും മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ബന്ധുവായ വീട്ടമ്മയെയും പെൺകുട്ടിയെയും ആദ്യം വന്ന ഒരു ആംബുലൻസിൽ അയക്കാനാണ് തീരുമാനിച്ചത്.
അതിൽ ഇന്ധനമില്ലെന്ന് മനസ്സിലായതിനാൽ അതിെൻറ ഡ്രൈവറാണ് നൗഫൽ ഓടിക്കുന്ന ആംബുലൻസ് വിളിച്ചുവരുത്തി രണ്ടുപേരെയും അതിൽ കയറ്റിവിട്ടത്.
ആംബുലൻസ് മാറിയാണ് കോവിഡ് ബാധിതർ പോയതെന്ന് ആശുപത്രി അധികൃതരും അറിഞ്ഞില്ല. രോഗിയുമായി പോയ വാഹനം തിരികെ വരാൻ വൈകിയതിനെത്തുടർന്ന് ആദ്യത്തെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസ്സിലായതെന്ന് അധികൃതർ പറയുന്നു.
കസ്റ്റഡിയിൽ എടുത്തപ്പോൾ നൗഫൽ പറഞ്ഞത് പെൺകുട്ടി പറഞ്ഞതുമുഴുവൻ കളവാണെന്നാണ്. കുട്ടിക്ക് മാനസികനില ശരിയല്ലെന്നും ഇയാൾ പറഞ്ഞു. ഫോണിൽ വിളിച്ചാണ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. അപ്പോഴാണ് നൗഫൽ മാപ്പപേക്ഷിക്കുന്ന ശബ്ദരേഖ കൈവശം ഉണ്ടെന്ന കാര്യം പെൺകുട്ടി പറഞ്ഞത്.
േകാവിഡ് നിരീക്ഷണത്തിൽ പോകേണ്ട യുവതിയുമായി ആംബുലൻസ് ഡ്രൈവർ രാത്രി മണിക്കൂറുകളോളം നാടുചുറ്റിയ സംഭവം ജൂൺ 18ന് പത്തനംതിട്ടയിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.