ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച് കോവിഡ് നിരീക്ഷണത്തിലുള്ളയാൾ; ഒടുവിൽ വലയിൽ - വീഡിയോ
text_fieldsകൊല്ലം: ആശുപത്രി കെട്ടികത്തിൽ നിന്ന് കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ജില്ല ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ഇരവിപുരം സ്വദേശിയായ അൻപത് വയസുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
രണ്ടാം നിലയുടെ സൺ ഷെയ്ഡിൽ കയറി ഏറെ നേരം ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഇയാൾ ചാടുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. ചാടുമെന്ന് നിരവധി തവണ ഇയാൾ ഭീഷണി മുഴക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
അഗ്നിശമന സേനാംഗങ്ങൾ താഴെ വലവിരിച്ചതിനാൽ അപകടം ഒഴിവായി. കമ്പിയില്ലാത്ത ജനാല വഴിയാണ് ഇയാൾ കെട്ടിടത്തിെൻറ പിൻഭാഗത്തെ സൺ ഷൈഡിലിറങ്ങിയതെന്നാണ് വിവരം. വലയിേലക്ക് വീണ ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കു വിധേയമാക്കി.
ബുധനാഴ്ച രാവിലേ പതിനൊന്നോടെയാണ് സംഭവം. പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മാനസിക പ്രശ്നങ്ങൾ ഉള്ള രീതിയിലാണ് ഇയാളുടെ പെരുമാറ്റമെന്നു പൊലീസ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.