വൃക്കരോഗ ചികിത്സക്കെത്തി കോവിഡ് സ്ഥിരീകരിച്ച യുവതി ആശുപത്രിവിട്ടു
text_fieldsആലുവ: ഗുരുതര വൃക്ക രോഗത്തെതുടർന്ന് ചെന്നൈയിൽനിന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സക്കെത്തി കോവിഡ് സ്ഥിരീകരിച്ച യുവതി ആശുപത്രി വിട്ടു. ഈ മാസം ആറിനാണ് വൃക്കരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ചെന്നൈയിൽനിന്ന് യുവതിയും കുടുംബവും രാജഗിരി ആശുപത്രിയിലെത്തിയത്.
കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെങ്കിലും രോഗിയുടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഏറ്റവും സങ്കീർണമായ ആദ്യ 72 മണിക്കൂറിൽ പ്രത്യേകം സജ്ജീകരിച്ച കവചിത ഐ.സി.യുവിൽ രോഗിയെ പരിചരിച്ചത് പ്രത്യേക സംഘമായിരുന്നു.
രാജഗിരി ക്രിറ്റിക്കൽ കെയർ വിഭാഗം തലവൻ ഡോ. ജേക്കബ് വർഗീസ്, പൾമണോളജി വിഭാഗം തലവൻ ഡോ. വി. രാജേഷ്, മെഡിസിൻ വിഭാഗത്തിലെ ഡോ. രഞ്ജി ജോസ്, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിലെ ഡോ. നീതു സൂസൻ ഫിലിപ്പ്, എപ്പിഡെമിയോളജി വിഭാഗത്തിലെ ഡോ. സൂസൻ ജോൺ, നെഫ്രോളജി വിഭാഗത്തിലെ ഡോ. സ്നേഹ സൈമൺ എന്നിവരും ചികിത്സക്ക് നേതൃത്വം നൽകി. ഇതിനിടയിൽ രോഗിക്ക് കോവിഡ് പോസിറ്റിവാണെന്ന റിസൽട്ടും വന്നു.
ലോകത്ത് കോവിഡ് വ്യാപനം തുടങ്ങിയ സമയത്തുതന്നെ രാജഗിരി ആശുപത്രിയിൽ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. 23ാം തീയതി അയച്ച ഫലവും നെഗറ്റിവായതോടെ രോഗിയെ റൂമിലേക്ക് മാറ്റാനും സാധിച്ചു. 20 ദിവസത്തിനുള്ളിൽ പത്തുപ്രാവശ്യം ഡയാലിസിസിന് വിധേയരായ രോഗി കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.