കോവിഡ് രോഗികളുടെ വിവരം ചോർന്ന സംഭവം അേന്വഷിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാസർകോട് കോവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ. സംഭവത്തിൽ നടപടി എടുക്കണമെന്ന് ഡി.ജി.പിക്ക് നിർദേശം നൽകി.
കോവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് പിന്നീട് എന്ത് ചികിത്സയാണ് നൽകുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രോഗമുക്തി നേടിയവരെ സ്വകാര്യ ആശുപത്രിയിൽനിന്ന് വിളിച്ച് തുടർചികിത്സ നൽകാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിരുന്നു. കാസർകോട് ജില്ലയിലെ കോവിഡ് രോഗമുക്തി നേടിയവരുടെ വിവരങ്ങളാണ് ചോർന്നതായി പറയപ്പെടുന്നത്. ബംഗളൂരുവിൽനിന്ന് ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾ ഇവരെ ഫോണിൽ വിളിച്ച് തുടർ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു.
സംഭവത്തിൽ സ്വകാര്യ കമ്പനികളിൽനിന്നും ഫോൺ കോളുകൾ വന്നവർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.