ഇന്ന് മനുഷ്യാവകാശ ദിനം; കോവിഡ് കാലം, മനുഷ്യാവകാശലംഘനങ്ങളുടെയും
text_fieldsകൊച്ചി: കേരളം കോവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന നാളുകളിലും മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുറവില്ല. മനുഷ്യാവകാശ ലംഘനത്തിന് കോവിഡ് തെന്ന മറയായി എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന് ലഭിച്ച നൂറുകണക്കിന് പരാതികൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ കുറയുന്നില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അന്നന്ന് ജോലി ചെയ്ത് നിത്യവൃത്തിക്ക് വകതേടുന്നവർക്ക് ലോക്ഡൗണിെൻറ ആദ്യനാളുകൾ പൂർണമായും മനുഷ്യാവകാശ ലംഘനത്തിേൻറതായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ കമീഷന് ലഭിച്ച പരാതികളിൽ പ്രധാനം കോവിഡിെൻറ മറവിൽ തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതും വേതനം വെട്ടിച്ചുരുക്കുന്നതും സംബന്ധിച്ചായിരുന്നു.
പലയിടത്തും കോവിഡ് രോഗികൾ ഭീഷണിയും ആക്രമണവും നേരിട്ടു. അവരുടെ സ്വകാര്യതയെ മാനിക്കാത്ത നടപടികൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടായി. ക്രമസമാധാനപാലനത്തിെൻറയും ലോക്ഡൗൺ നിയന്ത്രണങ്ങളുടെയും പേരിൽ പൊലീസ് പലപ്പോഴും സാധാരണക്കാരെൻറ ജീവിതത്തിന് ഭീഷണിയായി മാറിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം പി. മോഹനദാസ് പറയുന്നു.
ആരോഗ്യപ്രവർത്തകർക്ക് യഥാസമയം പി.പി.ഇ കിറ്റടക്കം സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു. കഴിഞ്ഞ മാർച്ച് വരെ ജോലി ചെയ്ത ദിവസവേതനക്കാരായ ഒട്ടേറെ അധ്യാപകർ ശമ്പളം കിട്ടിയില്ലെന്ന് കാണിച്ച് നൽകിയ പരാതിയാണ് മറ്റൊന്ന്. സ്കൂൾ തുറക്കാതായതോടെ ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി.
ഇൗ വിഷയത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് കമീഷൻ. കോവിഡ്കാലത്തും സാമൂഹികക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന പരാതിയുമായും നിരവധി പേർ സമീപിച്ചു. മുൻ മാസങ്ങളിലെ 150ഓളം ആത്മഹത്യകൾക്ക് പിന്നിൽ ഇത്തരം ഘടകങ്ങളുമുണ്ടെന്നാണ് കമീഷൻ വിലയിരുത്തൽ.
പ്രതിവർഷം ശരാശരി 13,000 കേസുകളാണ് കമീഷന് മുന്നിലെത്തുന്നത്. ഈ വർഷവും ഇതിന് കുറവില്ല. ഓൺലൈനായും മറ്റുമാണ് നിലവിൽ പരാതി സ്വീകരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് പകുതി മുതൽ സിറ്റിങ് നിലച്ചതോടെ പരാതികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യം ചില കടലാസ് മനുഷ്യാവകാശസംഘടനകൾ മുതലെടുക്കാനും ശ്രമിച്ചു. ഇത്തരക്കാർക്കെതിരെ ഡി.ജി.പിയോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.