കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ്
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 10 പേരും കൊണ്ടോട്ടി നഗരപരിധിയിലുള്ളവരാണ്. നെടിയിരുപ്പില്‍ ആറ് പേര്‍ക്കും കൊണ്ടോട്ടിയില്‍ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
രക്ഷാപ്രവത്തനത്തിൽ പങ്കെടുത്തവർ, എയർപോർട്ട് ജീവനക്കാർ, പ്രവാസികൾ, ടാക്സി തൊഴിലാളികൾ തുടങ്ങി 1142 പേരിലാണ് പല ദിവസങ്ങളിലായി ആർ.ടി.പി.സി.ആർ പരിശോധന നടത്തിയത്. കൊണ്ടോട്ടി മേഖലയിൽ വിമാന ദുരന്തത്തിലെ രക്ഷാപ്രവർത്തകർ ഉൾപ്പെടെ 27 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ 10, പള്ളിക്കൽ 5, മൊറയൂർ 6, കുഴിമണ്ണ 4, പുളിക്കൽ, മുതുവല്ലൂർ ഓരോന്ന് വീതം എന്നിങ്ങനെ 27പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിമാന അപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്‍റ് സോണ്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മലപ്പുറം കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മഹാമാരിയും മഴയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് നിരവധി പേരാണ് ഓടിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.