കോവിഡ് പോസിറ്റീവായ എസ്.െഎയെ ഡ്യൂട്ടിക്ക് നിയോഗിച്ച വാർത്ത അടിസ്ഥാനരഹിതമെന്ന്
text_fieldsതിരുവനന്തപുരം: കോവിഡ് പോസിറ്റീവായ പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐയെ പരിശോധനക്ക് ശേഷവും ഡ്യൂട്ടിക്ക് നിയോഗിച്ചതായ വാർത്ത അടിസ്ഥാനരഹിതമെന്ന് സിറ്റി പൊലീസ് െഡപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു.
ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഏതെങ്കിലും രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
റാൻഡം ടെസ്റ്റിെൻറ ഭാഗമായി എല്ലാ പൊലീസുകാരെയും സ്രവപരിശോധനക്ക് വിധേയമാക്കിയിരുന്നു. അതിലാണ് കോവിഡ് പോസിറ്റീവായത്. പരിശോധനഫലം വന്നയുടനെ തന്നെ എസ്.ഐയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ഇദ്ദേഹത്തിെൻറ സമ്പർക്കപട്ടികയിലുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിെച്ചന്ന തരത്തിലുള്ള വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.