കോവിഡ്: ഗർഭിണികൾ കൂടുതൽ മുൻകരുതൽ എടുക്കണം
text_fieldsതൃശൂർ: ഗർഭിണികളെ കോവിഡ് ബാധിക്കാതിരിക്കാൻ അതിജാഗ്രത നിർദേശവുമായി ജില്ല ആരോഗ്യവകുപ്പ്. ചിലർക്ക് രോഗം കൂടുതൽ മാരകമാകുന്നുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്.
ഒന്നാം കോവിഡ് തരംഗത്തിൽ ഒരു ഗർഭിണി പോലും മരിച്ചിരുന്നില്ല. രണ്ടാം വരവിൽ തന്നെ ഈ മാസം മാത്രമാണ് ഗർഭിണികൾ മരിച്ചത്. അതിതീവ്ര ൈവറസ് ബാധയാണ് മരണകാരണമായി അധികൃതർ പറയുന്നത്. വീട്ടിലും രണ്ട് മാസ്കുകൾ ധരിച്ചും നിർദേശങ്ങൾ പാലിച്ചും കർശന ജാഗ്രത പുലർത്തണം. മുൻകരുതലെടുത്താൽ അപകടസാധ്യത ഇല്ലെന്ന് അധികൃതർ പറയുന്നു.
അതേസമയം, കോവിഡ് ബാധ കുറയുേമ്പാഴും മരണസംഖ്യ കൂടുന്നുണ്ട്. മരിച്ചവരിൽ അഞ്ചുപേർ 45നും 25നും ഇടയിൽ പ്രായം ഉള്ളവരാണ്. മരിക്കുന്നവരിൽ ഭൂരിഭാഗം പേരും അറുപതിനും മുകളിൽ ഉള്ളവർ തന്നെയാണ്. രോഗം ബാധിച്ച് നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞാൽ കുറയുകയും പിന്നീട് ശ്വാസതടസ്സത്താൽ മരിക്കുകയുമാണ്.
ജില്ലയിൽ ചൊവ്വാഴ്ച ഉച്ച ഒന്ന് മുതൽ ബുധനാഴ്ച ഉച്ച ഒന്ന് വരെ മരിച്ചവരുടെ എണ്ണം അറുപതോളമാണ്. എന്നാൽ, ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കോവിഡ് കണക്കിലെ മരണപട്ടികയിൽ ഇവയില്ല. മെഡിക്കൽ കോളജ് 25, ഇതര സർക്കാർ ആശുപത്രികളിൽ 19, സ്വകാര്യ ആശുപത്രികളിൽ 20 എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
മരിച്ചവരുടെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്. എന്നിട്ടും സർക്കാർ പുറത്തുവിട്ട കണക്കിൽ ഇവയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.