കോവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങളിൽ െഗസറ്റഡ് ഒാഫിസർമാർ ഇനി സെക്ടറൽ മജിസ്ട്രേറ്റുമാർ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പാലാക്കുന്ന െഗസറ്റഡ് ഒാഫിസർമാരെ സെക്ടറൽ മജിസ്ട്രേറ്റുമായി നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ 'കണ്ണുംകാതു'മായി നിശ്ചയിക്കപ്പെട്ട മേഖലകളിൽ ഇവർ പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്.
കോവിഡ് നിവാരണ പ്രവർത്തനങ്ങൾക്ക് 'സ്പെഷൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്' എന്ന അധികാരത്തോടെയാണ് െഗസറ്റഡ് ഒാഫിസർമാർ തദ്ദേശ സ്ഥാപനങ്ങളിൽ ചുമതല നൽകുന്നത്. ആരോഗ്യം, പൊലീസ്, റവന്യൂ, തേദ്ദശം എന്നിവയൊഴിഞ്ഞ് മറ്റ് വകുപ്പുകളിൽ നിന്നുള്ള െഗസറ്റഡ് ഒാഫിസർമാരെയാണ് നിയോഗിക്കുക. കോവിഡ് നിവാരണപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇവർ നേരിട്ട് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാന് റിപ്പോർട്ട് ചെയ്യണം.
ഒാരോ സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും അധികാര പരിധി, നിയമനോത്തരവിൽ കൃത്യമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരിക്കണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിശ്ചയിക്കപ്പെട്ട മേഖലയായിരിക്കും ഇവരുടെ അധികാരപരിധിയും ഹെഡ് ക്വാർേട്ടഴ്സും.
വിവാഹ-മരണാനന്ത ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തൽ, ബ്രേക് ദി ചെയിൻ പ്രവർത്തനങ്ങൾ, ക്വാറൻറീൻ-റിവേഴ്സ് ക്വാറൻറീൻ എന്നിവ നിരീക്ഷിക്കൽ, ൈമക്രോ കണ്ടെയ്ൻമെൻറ് പ്രവർത്തനങ്ങൾ, ബോധവത്കരണം എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തങ്ങൾ. കോവിഡ് നിവാരണത്തിന് മറ്റ് വകുപ്പിൽനിന്ന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയവും ഇവരുടെ ഉത്തരവാദിത്തമാണ്.
പ്രേദശികതലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ െഗസറ്റഡ് ഒാഫിസർമാരെ വിന്യസിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.