ആൾബലം കാണിക്കേണ്ട; തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ
text_fieldsകോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ തെരഞ്ഞെടുപ്പ് കമീഷെൻറയും ആരോഗ്യവകുപ്പിെൻറയും മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ജില്ലാ ഭരണകൂടങ്ങൾ നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് മാർഗ നിർദേശങ്ങളടക്കം ഒാർമിപ്പിക്കുന്നുണ്ട്.
സ്ഥാനാർഥികൾക്കുള്ള പൊതുനിർദേശങ്ങൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി സ്ഥാനാർഥികളും മറ്റും ഭവനസന്ദർശനം നടത്തുന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം.
ഭവന സന്ദർശനത്തിന് സ്ഥാനാർഥികൾ ഉൾപ്പെടെ പരമാവധി അഞ്ചുപേർ മാത്രമേ ഉണ്ടാകൂ.
റോഡ് ഷോ, വാഹനറാലി എന്നിവക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രം.
ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം.
പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ.
പൊതുയോഗങ്ങൾ നടത്തുന്നതിന് പോലീസിെൻറ മുൻകൂർ അനുമതി വാങ്ങണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രചാരണത്തിലേക്ക് മാറണം.
വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാർഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്.
സ്ഥാനാർഥികൾക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാൾ എന്നിവയോ മറ്റോ നൽകിക്കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.
ഏതെങ്കിലും സ്ഥാനാർഥി കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന ക്വാറൻറീനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻതന്നെ പ്രചാരണ രംഗത്ത് നിന്നും മാറിനിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാഫലം നെഗറ്റീവ് ആയി ആരോഗ്യ വകുപ്പിെൻറ നിർദേശാനുസരണം മാത്രമേ തുടർപ്രവർത്തനം പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.