മന്ത്രിമാരടക്കം വി.െഎ.പികൾക്കും കോവിഡ്പ്രോേട്ടാക്കോൾ
text_fieldsതിരുവനന്തപുരം: ദേശീയതലത്തിൽ മന്ത്രിമാരും ഭരണത്തിലെ ഉന്നതരുമടക്കം കോവിഡ് പിടിയിലാകുന്ന സാഹചര്യത്തിൽ കേരളത്തിലും കരുതൽ. മന്ത്രിമാരടക്കം വി.െഎ.പികൾക്കായി കോവിഡ് പ്രോേട്ടാക്കോൾ തയാറാക്കി.
പൊതു സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. യോഗങ്ങളും കൂടിയാലോചനകളും ഒാൺലൈനിലാക്കണം. അടിയന്തര യോഗങ്ങളിൽ പെങ്കടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം. ആറടി അകലം പാലിക്കണം.
എ.സി മുറികൾ പാടില്ല. യോഗത്തിൽ സാധനങ്ങൾ കൈമാറുന്നതും ഭക്ഷണവിതരണവും ഒഴിവാക്കണം. മന്ത്രിമാരുടെ ഒാഫിസുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തണം. പനി, ചുമ തുടങ്ങിയവ ഇല്ലാത്തവർക്കേ പ്രവേശനം നൽകാവൂ.
സന്ദർശകർ ട്രിപ്ൾ ലെയർ മാസ്ക് ധരിച്ച് രണ്ട് മീറ്റർ അകലം പാലിക്കണം. കണ്ടെയ്ൻമെൻറ് സോണുകളിലുള്ളവർക്ക് പ്രവേശനം നൽകരുത്. നേരിട്ടുള്ള വാർത്തസമ്മേളനങ്ങളും ഒഴിവാക്കി വെർച്വൽ കൂടിക്കാഴ്ച പ്രോത്സാഹിപ്പിക്കണം. ഡിജിറ്റൽ ഫയലുകൾ ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.