വിമാനത്താവളങ്ങളിലെ വിവരശേഖരണം: വീട്ടുപേര് വേണ്ട, ആശയക്കുഴപ്പത്തിലാക്കി ചോദ്യപ്പട്ടിക
text_fieldsതിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ വിവരശേഖരണത്തിനായി വിമാനത്താവളങ്ങളിൽ നൽകുന്ന ചോദ്യപ്പട്ടികയിൽ അപര്യാപ്തതയെന്ന് ആക്ഷേപം.
വീട്ടുപേര് ആവശ്യപ്പെടാത്തതും അതേസമയം നാട്ടിൽനിന്ന് അകന്ന് കഴിയുന്നവരെന്ന നിലയിൽ വേഗത്തിൽ ഒാർത്തെടുത്ത് നൽകാൻ കഴിയാത്ത വിവരങ്ങൾ ആവശ്യപ്പെടുന്നതുമാണ് പൂരിപ്പിക്കൽ ദുഷ്കരമാക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കി വിതരണം ചെയ്യുന്നതാണ് ഇൗ ഫോറങ്ങൾ.
വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടുന്നതിനും പരിമിതിയുണ്ട്. യാത്രാവിവരങ്ങൾ, വ്യക്തിപരമായ വിവരങ്ങൾ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രചെയ്ത വിമാനം, സീറ്റ് നമ്പർ, യാത്രാതീയതി തുടങ്ങിയവയാണ് ഒന്നാം ഭാഗത്തുള്ളത്. എന്നാൽ പേര്, വീട്ട് നമ്പർ, സ്ട്രീറ്റ്, താലൂക്ക്, ജില്ല, െറസിഡൻറ് നമ്പർ, പിൻ, ഫോൺ നമ്പർ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വ്യക്തിപരമായ വിവരങ്ങളുടെ ഭാഗത്ത് ആവശ്യപ്പെടുന്നത്.
മടങ്ങിയെത്തുന്നവരിൽ 90 ശതമാനത്തിനും വീട്ടുനമ്പർ അറിയില്ലെന്ന് വിമാനത്താവളത്തിൽ ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ പറയുന്നു. ‘സ്ട്രീറ്റി’െൻറ കാര്യത്തിലാകെട്ട എന്ത് എഴുതണമെന്നറിയാതെ വലിയ ആശയക്കുഴപ്പവുമുണ്ടാകുന്നു. വീട്ടുപേര് ചോദിക്കാത്ത സാഹചര്യത്തിൽ വിശേഷിച്ചും. താലൂക്കും ജില്ലയുമെല്ലാം എല്ലാവർക്കും ധാരണയുണ്ട്. വീട്ട് നമ്പറിന് പുറമേ െറസിഡൻസ് നമ്പർ കൂടി ചോദിച്ചതോടെ വീണ്ടും ആശയക്കുഴപ്പം. പലരുടെയും കൈവശം കേരള നമ്പറില്ല, ഉപയോഗിച്ചിരുന്നത് വിേദശത്തെ നമ്പറായതിനാൽ അത് നൽകാനും പ്രയാസം. പലരും വീട്ടുകാരെ വിളിച്ച് ചോദിച്ചാണ് ഫോറം പൂരിപ്പിക്കുന്നത്. ഇതുമൂലം നടപടികൾ പൂർത്തിയാക്കാൻ ഏറെ സമയം വേണ്ടിവരുന്നു.
ഉത്തരേന്ത്യൻ സാഹചര്യങ്ങൾ മാത്രം മുന്നിൽ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ ഏകീകൃത ഫോറമാണ് വിമാനത്താവളങ്ങളിലെല്ലാം വിതരണം ചെയ്യുന്നത്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും. ഇതിൽ സംസ്ഥാനങ്ങളുടെ സവിശേഷതക്കനുസരിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.