ഫലം െനഗറ്റിവ്; ൈഷനിക്ക് ഇനി പിതാവിന് അന്ത്യചുംബനം നൽകാം
text_fieldsചെറുതോണി (ഇടുക്കി): ചെന്നൈയിൽനിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന കായികതാരം ഷൈനി വിത്സെൻറ സാമ്പിൾ പരിശോധന ഫലം നെഗറ്റിവ്. ഇതോടെ അന്തരിച്ച പിതാവിന് അന്ത്യചുംബനമെങ്കിലും നൽകാനാവില്ലേയെന്ന ഷൈനിയുടെ സങ്കടത്തിന് അവസാനമായി. കായികസ്വപ്നങ്ങൾക്ക് താങ്ങുംതണലുമായിനിന്ന പിതാവ് എബ്രഹാമിെൻറ അന്ത്യശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് കോവിഡ് നിയന്ത്രണങ്ങൾ തടസ്സമാകുമോ എന്ന സങ്കടത്തിലായിരുന്നു ഒളിമ്പ്യൻ ഷൈനി വിൽസൺ.
പിതാവിെൻറ രോഗവിവരം അറിഞ്ഞ് ചെന്നൈയിൽനിന്ന് കാണാൻ എത്തിയ ഷൈനിക്കും അനുജത്തി ഷേർളിക്കും മരണം അപ്രതീക്ഷിതമായിരുന്നു. ഷൈനി എത്തിയ ദിവസം രാത്രിതന്നെ ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു പിതാവിനെ. അപ്പച്ചനുമായി ഇടപഴകാൻ കഴിയും മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മരണവാർത്തയാണ് കേൾക്കേണ്ടിവന്നത്. പിതാവിെൻറ സംസ്കാരം വെള്ളിയാഴ്ച വഴിത്തല മാറിക പള്ളി സെമിത്തേരിയിലാണ് നടക്കുന്നത്. ചെന്നൈയിൽനിന്ന് അതിർത്തി കടന്നെത്തിയതിനാൽ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലായിരുന്നു ഷൈനി.
ഫലം നെഗറ്റിവ് ആയില്ലെങ്കിൽ അപ്പച്ചെൻറ മൃതദേഹം ഒരുനോക്കുകാണാൻ ൈഷനിക്കാകുമായിരുന്നില്ല. ഫലം വരുന്നതുവരെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു ആരോഗ്യവകുപ്പ് അധികൃതർ.
വർഷങ്ങൾക്ക് മുമ്പ് ഹൈറേഞ്ചിലെ കരിമ്പൻ മണിപ്പാറ കാനത്തിലെത്തിയ എബ്രഹാം കൃഷിയിൽ ശ്രദ്ധ പതിപ്പിച്ചെങ്കിലും മക്കളെ കായികരംഗത്ത് മുന്നേറാൻ നല്ല പ്രോത്സാഹനം നൽകിയിരുന്നു.
ദ്രോണാചാര്യ കെ.പി. തോമസ് മാഷിെൻറ ജ്യേഷ്ഠസഹോദരനാണ് എബ്രഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.