കോവിഡ് രണ്ടാം തരംഗം: ഉപജീവനം വീണ്ടും വഴിമുട്ടുമോ?
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം രൂക്ഷമാവുകയും സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നതോടെ ഉപജീവനമാർഗം വെല്ലുവിളിയായി താഴ്ന്ന, ഇടത്തരം മധ്യവർഗം. സർക്കാറിതര സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ, ചെറുകിട, ഇടത്തരം വ്യാപാരികൾ, കർഷകർ, തൊഴിലാളികൾ, ദിവസവേതനക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ദൈനംദിന ജീവിതമാണ് വെല്ലുവിളി നേരിടുന്നത്. വിപണിതകർച്ചയും തൊഴിൽനഷ്ടവുമാണ് സംസ്ഥാനത്തെ തൊഴിൽമേഖലയെ തുറിച്ചുനോക്കുന്നത്. തുടർച്ചയായി നാലാംവർഷമാണ് ആഘാഷങ്ങളും വിപണിയും ഇല്ലാതെ കടന്നുപോവുന്നത്. 2018 ൽ പ്രളയം കാരണം ഒാണംവിപണി മുടങ്ങി.
മറ്റ് ഉത്സവകാലത്തും സ്ഥിതി മെച്ചപ്പെട്ടുമില്ല. 2019 ലും പ്രളയത്തിൽ ഉത്സവവിപണികൾ ആഘാതത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റില്ല. 2020ൽ കോവിഡ് അടച്ച്പൂട്ടലിൽ വിപണി പൂർണമായും മുടങ്ങി. ദിവസവേതനക്കാർ ഉൾപ്പെടെ സാധാരണക്കാരുടെ ജീവേനാപാധി തടസ്സപ്പെട്ടു.
ക്ഷേമപെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡുകളിലെ ധനസഹായവും ഭക്ഷ്യകിറ്റും നൽകി ദുരിതം കുറക്കാൻ ശ്രമിെച്ചങ്കിലും വിപണിതകർച്ചയും സമ്പൂർണ അടച്ചുപൂട്ടലും സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കി. മധ്യവർഗ ജീവിതനിലവാരത്തിൽനിന്ന് ദാരിദ്ര്യരേഖയിലായി ഭൂരിപക്ഷത്തിെൻറയും ജീവിതം. വിപണിയും ജീവിതനിലവാരവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നത്.
സർക്കാർജീവനക്കാർക്ക് മാത്രമാണ് നിലവിൽ വേതനം പൂർണമായും ഉറപ്പുള്ളത്. കോവിഡിെൻറ ഒന്നാംവരവോടെ ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്ത് മടങ്ങിയെത്തിയത് അഞ്ച് ലക്ഷത്തോളം പ്രവാസികളാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ച് വന്നവരുടെ പുനരധിവാസവും വെല്ലുവിളി നേരിടുന്നു.
അടച്ചുപൂട്ടലിനെ തുടർന്ന് തൊഴിൽ-വേതന വെട്ടിക്കുറക്കലിൽ കുടുങ്ങിയ വലിയ വിഭാഗമാണ് അതിജീവിക്കാൻ കഷ്ടപ്പെടുന്നത്. തട്ടുകടകൾ, ഉന്തുവണ്ടികളിൽ പഴം, പച്ചക്കറി വിൽക്കുന്നവർ, ലോട്ടറി കച്ചവടക്കാർ തുടങ്ങിയവരെല്ലാം പുതിയ നിയന്ത്രണങ്ങളോടെ പ്രയാസത്തിലായി. ഇൗ വിഭാഗത്തിൽ വൃദ്ധരും സ്ത്രീകളും ഭിന്നശേഷിക്കാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.