Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രളയം, കോവിഡ്​; ആടിയുലയുന്നു കുമരകത്തെ ജീവിതക്കാഴ്​ചകൾ
cancel
camera_alt

ഉത്തരവാദിത്ത ടൂറിസത്തി​െൻറ ഭാഗമായി വിനോദസഞ്ചാരികൾ കുമരകത്ത്​ എത്തിയപ്പോഴുള്ള ചിത്രം

Homechevron_rightNewschevron_rightKeralachevron_rightപ്രളയം, കോവിഡ്​;...

പ്രളയം, കോവിഡ്​; ആടിയുലയുന്നു കുമരകത്തെ ജീവിതക്കാഴ്​ചകൾ

text_fields
bookmark_border

കോട്ടയം: രണ്ടു​ വർഷത്തെ ഓണാഘോഷം പ്രളയമെടുത്തു, ഇത്തവണ കോവിഡ്​ എന്ന മഹാമാരിയും. ഓണമി​ങ്ങെത്തിയിട്ടും കുമരകം ടൂറിസം മേഖല നിരാശയിലാണ്​​.

വിനോദസഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ കായൽതീരങ്ങളിൽ ആളും ആരവവുമില്ല. കായൽപരപ്പിൽ സഞ്ചാരികളുമായി തലങ്ങും വിലങ്ങും നീങ്ങിയിരുന്ന ഇരുന്നൂറിലേറെ ബോട്ടുകളും ശിക്കാരികളും കടവുകളിൽ മൂടിയിട്ടിരിക്കുന്നു. പക്ഷിസ​ങ്കേതവും ഹോട്ടലുകളും

റിസോർട്ടുകളും അടച്ചു. വനിതകൾ ചേർന്നുനടത്തിയിരുന്ന ഹോട്ടലും കഴിഞ്ഞ ദിവസം അടപ്പിച്ചു. അനുബന്ധമേഖലകളും സ്​തംഭിച്ചു.

വിനോദസഞ്ചാരത്തെ ആശ്രയിച്ചുകഴിഞ്ഞ തൊഴിലാളികൾ പലരും കായലിൽ മീൻ പിടിക്കാനും കൂലിപ്പണിക്കും പോകുന്നു. ചെത്തുകാരിൽ ചിലർ പാലക്കാ​ട്ടെ കള്ളുചെത്തുമേഖലയിലേക്ക്​ ജോലി തേടി പോയി.

ചീപ്പുങ്കൽ, കൈപ്പുഴമെട്ട്​ എന്നിവിടങ്ങൾ കണ്ടെയ്​ൻമെൻറ്​ സോണിലുമായി​. ഇക്കോ ടൂറിസം കേ​ന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്​ കുമരകത്തിന്​ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സർക്കാർ സഹായമില്ലാതെ നിവർന്നുനിൽക്കാൻ കഴിയാത്തവിധം തകർച്ചയിലാണ്​ കുമരകം ടൂറിസം ഗ്രാമം.

2018ൽ 4,52,934 ആഭ്യന്തര വിനോദസഞ്ചാരികളും 35,975 വിദേശസഞ്ചാരികളും കുമരകത്ത്​ എത്തിയെന്നാണ്​ കണക്ക്​. എന്നാൽ, തുടർന്നുണ്ടായ രണ്ട്​ പ്രളയവും കുമരകത്തി​െൻറ ടൂറിസം സ്വപ്​നങ്ങൾ തകർത്തെറിഞ്ഞു. ആ നഷ്​ടത്തിൽനിന്ന്​ കരകയറി വരു​േമ്പാഴാണ്​ കോവിഡ്​ മഹാമാരിയുടെ ആഘാതമേൽക്കുന്നത്. സീസൺ നോക്കാതെ എല്ലാക്കാലത്തും വിനോദസഞ്ചാരികളെത്തുന്ന ഇടമാണ്​ കുമരകം.

റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ട് സവാരികള്‍, കായലിനിടയിലെ വയലിറമ്പുകളിലൂടെയുള്ള നടത്തം, താമസം, ചൂണ്ടയിടൽ എന്നിങ്ങനെ കുമരകം നൽകുന്നത് അനന്തസാധ്യതകളാണ്.

വേമ്പനാട്ടുകായലിനോടുചേർന്ന്​ 14 ഏക്കറിലായി പരന്നുകിടക്കുന്ന പക്ഷിസ​ങ്കേതമാണ്​ മറ്റൊരാകർഷണം. ഉത്തരവാദിത്ത ടൂറിസം മിഷ​െൻറ ഭാഗമായി പ്രാദേശിക ജനതയെക്കൂടി വിനോദസഞ്ചാരമേഖലയുടെ ഭാഗമാക്കിയതോടെ ഓല മെടയൽ, കയർ പിരിക്കൽ തുടങ്ങി കുമരകത്തി​െൻറ ഗ്രാമീണജീവിതം സഞ്ചാരികളെ പരിചയപ്പെടുത്താൻ സ്​ത്രീകളടക്കമുള്ള പ്രദേശവാസികൾക്ക്​ അവസരം ലഭിക്കുകയും അതുവഴി വരുമാനം ലഭിക്കുകയും ചെയ്​തു. എന്നാൽ, വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ ഈ വലിയൊരു വിഭാഗത്തി​െൻറ ജീവിതോപാധിയാണ്​ ഇല്ലാതായത്​.

ആരുമറിയാതെ വന്നുമടങ്ങി ആമ്പൽവസന്തം

കുമരകം ടൂറിസം മേഖലയുടെ ഭാഗമായി മലരിക്കൽ, അമ്പാട്ട്‌ ഭാഗത്തെ ആമ്പൽവസന്തവും പദ്ധതികളിൽ ഉൾപ്പെടുത്താൻ ഡി.ടി.പി.സി തീരുമാനിച്ചിരുന്നു.

ഈ സീസണ് മുമ്പായി അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും ഇതിനായി സർക്കാർ ഭൂമി കണ്ടെത്താനും ആലോചനയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ആമ്പൽ വസന്തം ആരുമറിയാതെ വന്നുമടങ്ങി. പതിവുപോലെ പൂക്കൾ വിരിഞ്ഞെങ്കിലും ആളുകൾ കൂട്ടത്തോടെ എത്തുമെന്നതിനാൽ വലിയ പ്രചാരണം നൽകിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumarakomCovid In Kerala
Next Story