കോവിഡ് വ്യാപനം അതിരൂക്ഷം; പ്രതിരോധം പാളുന്നു, മതിയാകാതെ സംവിധാനങ്ങൾ
text_fieldsതിരുവനന്തപുരം: പ്രതിദിന രോഗികൾ പതിനാലായിരത്തിലേക്ക് കടന്നിരിക്കെ, കൈപ്പിടിയിലൊതുങ്ങാതെ ചികിത്സയും പ്രതിരോധവും. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ സംവിധാനങ്ങൾ പലേടത്തും തികയുന്നില്ല. മെഡിക്കൽ കോളജുകളടക്കം സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. ഇത്തരം രോഗികളെ ചികിത്സിക്കാൻ െഎ.സി.യു, വെൻറിലേറ്റർ ക്ഷാമവും വലിയ പ്രതിസന്ധിയായിട്ടുണ്ട്. ഇതോടെ, ഗുരുതരാവസ്ഥയിലുള്ളവർ പോലും വീടുകളിൽ ഒതുങ്ങേണ്ട സാഹചര്യമാണ്.
മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലായി 2562 െഎ.സി.യു കിടക്കകളുള്ളതിൽ 2000 ത്തോളം നിറഞ്ഞുകഴിഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും െഎ.സി.യു കിടക്കകൾ ഒഴിവില്ലെന്നാണ് വിവരം. 2225 വെൻറിലേറ്ററുകളുള്ളതിലും ഇതുതന്നെയാണ് അവസ്ഥ. ഇൗ വർഷം ജനുവരിക്കുശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞവർഷം നടപ്പാക്കിയ ചികിത്സാ ക്രമീകരണങ്ങളും സംവിധാനങ്ങളും പലേടത്തും അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ചില ദിവസങ്ങളിൽ ആയിരത്തിൽ താഴെവരെ പ്രതിദിനരോഗികളുടെ എണ്ണമെത്തി. ഇതിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലും മറ്റും ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും മിക്കതും നിർത്തി. കോവിഡ് ആശുപത്രികൾ എന്ന സംവിധാനവും ഒഴിവാക്കി.
സ്ഥിതി നിയന്ത്രണത്തിലാകവെയാണ് എല്ലാം തകിടംമറിച്ച് കോവിഡിെൻറ രണ്ടാംവരവ്. കഴിഞ്ഞ ആഗസ്റ്റിൽ ആകെ രോഗികളുടെ എണ്ണം 50,000 ആയിരുന്നു. അത് ഒരു ലക്ഷം കടന്നാൽ നിലവിലെ സംവിധാനങ്ങൾ തികയാതെ വരുമെന്നാണ് സർക്കാറും ആരോഗ്യവകുപ്പും അന്ന് പറഞ്ഞത്. എന്നാലിേപ്പാൾ വിവിധ ജില്ലകളിലായി 2,37,036 പേരാണ് നിരീക്ഷണത്തിലുള്ളത്. അപ്പോൾ ഇരട്ടിയിലധികം സംവിധാനങ്ങളും ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരും ആവശ്യമായിവന്നിരിക്കുകയാണ്. ഉള്ളതാകട്ടെ, വളരെ പരിമിതവും.
കോഴിക്കോട്ടും എറണാകുളത്തുമാണ് രോഗവ്യാപനം അതിരൂക്ഷം. വെള്ളി, ശനി ദിവസങ്ങളിൽ 2.5 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചു. പരിശോധന വീണ്ടും വർധിപ്പിക്കുന്നതോടെ രോഗികളുടെ എണ്ണവും കൂടും. അതിനനുസരിച്ച് സംവിധാനങ്ങളും വിപുലീകരിക്കണം. ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ ആേരാഗ്യപ്രവർത്തകരുടെ കുറവും പ്രതിസന്ധിയാണ്. ക്വാറൻറീൻ നിരീക്ഷണവും കാര്യക്ഷമമല്ല. നേരത്തേ കോവിഡ് വ്യാപകമായ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും ഫയർഫോഴ്സിെൻറയും നേതൃത്വത്തിൽ അണുനശീകരണവും മറ്റും നടന്നിരുന്നു. അതും നിലച്ചമട്ടാണ്.
കെയർടേക്കർ സർക്കാറിന് നടത്താൻ കഴിയുന്ന പ്രവർത്തനങ്ങൾക്കും പരിമിതിയുണ്ട്. ഉദ്യോഗസ്ഥതലത്തിലാണ് കാര്യങ്ങളുടെ ഏകോപനം ഇപ്പോൾ നടന്നുവരുന്നത്. അതിനാൽ വേണ്ടത്ര ഉൗർജസ്വലത ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങളിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.