കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാൾ ഉയരെ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതായും ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് 10 ലക്ഷത്തില്‍ 8911 കേസ് ആണെങ്കിൽ ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകൾ കൂട്ടിയിട്ടുണ്ട്. വ്യാപനം ശക്തമാണെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. ആരോഗ്യ സംവിധാനത്തിെൻറ മികവ് കൊണ്ടാണിതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വ്യാപനം വർധിച്ചാൽ വയനാട് ജില്ലയില്‍ ഡൊമിസിലറി കെയര്‍ സെൻററുകള്‍ കൂടി തുടങ്ങും. കാസര്‍കോട് ജില്ലയില്‍ തെയ്യം ആചാരാനുഷ്ഠാനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് ഒരു സ്ഥലത്ത് ഒരു ദിവസം മാത്രം നടത്താന്‍ അനുമതി നല്‍കും.
സംസ്ഥാനത്ത് കൂടുതൽ വെൻറിലേറ്റർ സൗകര്യമൊരുക്കും. സ്വകാര്യ ആശുപത്രികളും ഇത് ലഭ്യമാക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ നൽകണം. ബ്രേക്ക് ദ ചെയിൻ അടക്കം പ്രവർത്തനങ്ങളിൽ എവിടെയോെവച്ച് പിന്നോട്ട് പോക്കുണ്ടായി.
കൈ കഴുകാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ മിക്കതും ഉപയോഗശൂന്യമായിക്കിടക്കുകയാണ്. കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും മുന്നോട്ട് വരണം. മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.