തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തിന് പൊലീസുകാർക്ക് മെമ്മോ; കൃത്യവിലോപമെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് പടർന്നു പിടിച്ചതിന് പൊലീസുകാർക്ക് മെമ്മോ ലഭിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കും റൂറലിലെ അഞ്ച് ഹൗസ് ഓഫീസർമാർക്കുമാണ് മെമ്മോ ലഭിച്ചതെന്ന് 'മീഡിയ വൺ' ചാനൽ റിപ്പോർട്ട് ചെയ്തു.
ജോലിയിൽ കൃത്യവിലോപമുണ്ടായെന്നും അലക്ഷ്യമായി ജോലി ചെയ്തതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും കാണിച്ചാണ് ജില്ലാ പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ അയച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി നൽകിയ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു, ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളും മെമ്മോയിൽ ആരോപിക്കുന്നുണ്ട്.
മൂന്ന് ദിവസത്തിനുള്ളിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മെമ്മോയിൽ പറയുന്നു. മെമ്മോ നൽകിയ സംഭവത്തിൽ പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.