സാമൂഹികസമ്പർക്കമേറിയവരിൽ നിശ്ശബ്ദവ്യാപനം; കണക്ക് നിരത്തി ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലമില്ലാത്ത വിഭാഗങ്ങളിൽ രോഗവ്യാപനം വർധിക്കുന്നതായി ആരോഗ്യവകുപ്പിെൻറ പഠനം. വൈറസ് വ്യാപനത്തിെൻറ ദിശയും സ്വഭാവവും മനസ്സിലാക്കുന്നതിന് പൊതുവിഭാഗങ്ങളിലുള്ള ആളുകളെ തെരഞ്ഞെടുത്ത് നടത്തിയ പഠനമാണ് (സെൻറിനൽ സർെവയ്ലൻസ്) ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ഇതര ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, സാമൂഹികസമ്പർക്കം ഏറെയുള്ള വ്യക്തികൾ, ട്രക്ക് ഡ്രൈവർമാർ, അന്തർസംസ്ഥാന തൊഴിലാളികൾ എന്നീ വിഭാഗങ്ങളെയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ഇതിൽ സാമൂഹികസമ്പർക്കമുള്ളവർ, കോവിഡ് ഇതര ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, ട്രക്ക് ഡ്രൈവർമാർ എന്നിവരിൽ രോഗവ്യാപനം കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജൂണിൽ 15 ആരോഗ്യപ്രവർത്തകർക്കാണ് രോഗബാധയുണ്ടായതെങ്കിൽ ജൂലൈയിൽ ഇത് 54 ആയി.
ജൂണിൽ സാമൂഹികസമ്പർക്കമേറിയ 11 പേരാണ് പോസിറ്റിവായിരുന്നത്. എന്നാൽ, ജൂലൈയിൽ ഇത് 98 എത്തി. ട്രക്ക് ഡ്രൈവർമാർ ജൂണിലെ ആറിൽ നിന്ന് ജൂലൈ അവസാനിക്കുേമ്പാൾ എണ്ണമുയർന്നത് 43 ലേക്കും. ജൂണിൽ മുൻഗണനവിഭാഗക്കാരിൽ ആകെ 17,079 പേരെ പരിശോധിച്ചതിൽ 38 പേർക്ക് പോസിറ്റിവായി. എന്നാൽ ജൂലൈയിൽ 35,038 പേരെ പരിശോധിച്ചപ്പോൾ 205 പേരിൽ കോവിഡ് കണ്ടെത്തി. പരിശോധന വർധിപ്പിച്ചതോടെ പോസിറ്റിവാകുന്നവരുടെ എണ്ണവും ഉയരുകയാണ്. 1944 പരിശോധനകൾ നടന്ന ഏപ്രിലിൽ രണ്ട് പേരെയാണ് കോവിഡ് ബാധിതരായി കണ്ടെത്തിയിരുന്നത്. അതേസമയം അന്തർസംസ്ഥാന തൊഴിലാളികളിൽ രോഗപ്പകർച്ച താരതമ്യേന കുറവാണ്.
ആരോഗ്യസംവിധാനങ്ങളുടെ പിടിക്കും പരിധിക്കുമപ്പുറത്തേക്ക് സംസ്ഥാനത്ത് വൈറസ്സാന്നിധ്യമുണ്ടെന്ന് ഇൗ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പരിശോധനക്കായി തെരഞ്ഞെടുത്തവരിൽ 65 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവരാണ്.
വഴിതുറന്നത് ക്ലസ്റ്ററുകളിലേക്ക് വരെ
സെൻറിനൽ സർെവയ്ലൻസ് പരിേശാധനകൾ ക്ലസ്റ്ററുകൾ കണ്ടെത്താനും ആരോഗ്യവകുപ്പിനെ സഹായിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിൽ ക്ലസ്റ്റർ കണ്ടെത്തിയത്. കോട്ടയം, കുമ്പഴ, വടകര, കുട്ടപ്പുഴ, ധർമടം, ആലുവ, ചാവക്കാട് എന്നിവിടങ്ങളിൽ മാർക്കറ്റ് ക്ലസ്റ്ററുകൾ കണ്ടെത്തിയതും സെൻറിനൽ സർെവയ്ലൻസിലൂടെയാണ്. മലപ്പുറം വട്ടക്കുളം പഞ്ചായത്തിൽ ജലദോഷപ്പനിയുമായെത്തിയ അഞ്ച് പേരിൽ കോവിഡ് സ്ഥിരീകരിച്ചതും ഇൗ രീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.