കോവിഡ്: ഹജ്ജ് യാത്ര അനിശ്ചിതത്വം ഇനിയും നീങ്ങിയില്ല, പ്രതികരിക്കാനാവാതെ ഹജ്ജ് കമ്മിറ്റി
text_fieldsകോഴിക്കോട്: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം ഇന്ത്യയിൽനിന്നുള്ള ഇൗ വർഷത്തെ ഹജ്ജ് യാത്ര അനിശ്ചിതത്വം ഇനിയും നീങ്ങിയില്ല. അപേക്ഷകരോട് എന്ത് മറുപടി നൽകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ. കോവിഡ് മൂലം കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് ഹജ്ജ് യാത്ര പൂർണമായി റദ്ദാക്കിയിരുന്നു. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പേർക്കും കഴിഞ്ഞതവണ പാസ്പോർട്ടും പണവും തിരിച്ചുനൽകിയിരുന്നു.
കോവിഡ് പ്രതിസന്ധി അയഞ്ഞ സമയത്താണ് ഇൗ വർഷം വീണ്ടും ഹജ്ജിന് അപേക്ഷ ക്ഷണിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും ചെലവ് ഇരട്ടിയിലേറെ ഉയരുമെന്നും ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതിനാൽതന്നെ ഇത്തവണ അപേക്ഷകർ വളരെ കുറവായിരുന്നു.
സാധാരണ ലക്ഷത്തോളം അപേക്ഷകരുണ്ടാവാറുള്ള കേരളത്തിൽനിന്ന് ഇത്തവണ അപേക്ഷിച്ചത് 6500 പേർ മാത്രമാണ്. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ സർക്കാറുകൾ നിയമം കർക്കശമാക്കി. സാഹചര്യം അനുകൂലമാണെങ്കിൽ തന്നെയും ഇന്ത്യയിൽനിന്ന് അവസരം ലഭിക്കുക ആകെ 5000 പേർക്ക് മാത്രമായിരിക്കുമെന്നും അറിയിപ്പുണ്ടായി.
ഇത് തന്നെ 60 വയസ്സിന് തഴെയുള്ളവരായിരിക്കുകയും വേണമെന്ന് നിബന്ധനയുമുണ്ട്. കേരളത്തിൽനിന്ന് അപേക്ഷിച്ച 6500 പേരിൽ 2000 പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. ഇവരെ മഹറമാക്കി ഒപ്പം അപേക്ഷിച്ച പ്രായം കുറഞ്ഞ വനിത അപേക്ഷകരും പുറത്താവും. ഇപ്രകാരമുള്ള 800ഓളം അപേക്ഷകരുണ്ടെന്നാണ് അറിയുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരും യാത്ര തുടങ്ങുന്നതിന് തൊട്ട് മുമ്പ് ആർ.ടി.പി.സി.ആർ നടത്തി നെഗറ്റിവ് ആെണന്ന് ഉറപ്പുവരുത്തണമെന്നും നിബന്ധനയിലുണ്ട്. കോവിഡിനുള്ള ഏതൊക്കെ വാക്സിനാണ് സൗദി േകാൺസുലേറ്റ് അംഗീകരിക്കുകയെന്നതിനും വ്യക്തത ലഭിച്ചിട്ടില്ല. അനിശ്ചിതത്വത്തിന് പുറമെ നിബന്ധനകളും കടുത്തതോടെ സംസ്ഥാനത്തെ ഹജ്ജ് അപേക്ഷരിൽ ബഹുഭൂരിഭാഗം പേരുടെയും പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.