സംസ്ഥാനത്ത് നാളെയും കടുത്ത നിയന്ത്രണം
text_fieldsതിരുവനന്തപുരം: ലോക്ഡൗണിെൻറ ഭാഗമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ അധിക നിയന്ത്രണം നാളെയും തുടരും. ആദ്യദിനമായ ശനിയാഴ്ച കർശന നടപടികളാണ് പൊലീസ് കൈക്കൊണ്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരെ തടഞ്ഞ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പലർക്കെതിരെയും കേസെടുക്കുകയും പിഴ ഇൗടാക്കുകയും ചെയ്തു. പാതകൾ ഏറക്കുറെ വിജനമായിരുന്നു.
അവശ്യ സർവിസുകൾ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. ശനിയാഴ്ച തുറക്കാൻ മുമ്പ് അനുമതി നൽകിയിരുന്ന സ്ഥാപനങ്ങളൊന്നും തുറക്കാൻ അനുവദിച്ചില്ല. ഹോട്ടലുകളിൽനിന്ന് ഓൺലൈൻ ഡെലിവറി മാത്രമേ ഇന്നും അനുവദിക്കൂ. പഴം, പച്ചക്കറി, പാൽ, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ഇന്നും തുറക്കാം. സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ തടസ്സമില്ല. എന്നാൽ, ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതിനാലാണ് സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടാൻ വിദഗ്ധസമിതി നിദേശം നൽകിയത്. രോഗവ്യാപനനിരക്ക് പത്ത് ശതമാനത്തിനും താഴെ വന്നാൽ പിൻവലിക്കാമെന്നാണ് സമിതി നിലപാട്. ഇൗമാസം 16 വരെയാണ് നിലവിൽ സംസ്ഥാന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.