കോവിഡ്: വന്നതും പോയതുമറിയാത്തവരുടെ എണ്ണം കുതിക്കുന്നെന്ന് പഠനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്നതും പോയതുമറിയാത്തവരുടെ എണ്ണം കുതിച്ചുയരുന്നതിലേക്ക് വിരൽചൂണ്ടി െഎ.സി.എം.ആർ മൂന്നാം സീറോ സർവലയൻസ് പഠനം. രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി നടത്തിയ പഠനത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളാണ് കേരളത്തിൽനിന്ന് ഉൾെപ്പട്ടത്. റിപ്പോർട്ടനുസരിച്ച് എറണാകുളത്ത് 14.5 ശതമാനവും തൃശൂരിൽ 14.1 ശതമാനവും പാലക്കാട് 14.2 ശതമാനവുമാണ് രോഗം വന്നുപോയത് അറിയാത്തവരായുള്ളത്. മേയ് 18-23 തീയതികൾക്കിടയിൽ നടന്ന െഎ.സി.എം.ആറിെൻറ ഒന്നാം സർവേയിൽ 0.8 ശതമാനം മാത്രമായിരുന്നു രോഗം വന്നുപോയവരായി സംസ്ഥാനത്തുണ്ടായിരുന്നത്. ആഗസ്റ്റ് 24 മുതൽ 26 വരെ നടന്ന രണ്ടാം സർവയലൻസ് പഠനത്തിൽ രോഗം വന്നുപോയവർ 0.33 ശതമാനമായി ഉയർന്നു. ഒന്നാം പഠനവുമായി തരാതമ്യം ചെയ്യുേമ്പാൾ വർധിച്ചത് ഏകദേശം 2.4 ഇരട്ടി. ഇൗ സ്ഥാനത്താണ് ഡിസംബർ-ജനുവരിയിൽ ശേഖരിച്ച സാമ്പിളുകളിൽ രോഗം വന്നതും പോയതുമറിയാത്തവർ 14 ശതമാനത്തിലേക്കുയർന്നത്. സർക്കാറിെൻറ കോവിഡ് നിരീക്ഷണ സംവിധാനങ്ങൾക്ക് പുറത്താണ് ഇൗ വ്യാപനം. സമൂഹത്തിലെ രോഗവ്യാപനം എത്രത്തോളമെന്നറിയാനാണ് സീറോ സർവലയൻസ് പരിശോധന നടത്തുന്നത്.
കോവിഡ് ഭേദമായവരുടെ ശരീരത്തിൽ െഎ.ജി.ജി ആൻറി ബോഡി രൂപപ്പെടും. ഇത്തരത്തിൽ എത്രപേരുടെ സാമ്പിളുകളിൽ െഎ.ജി.ജി ആൻറി ബോഡി രൂപപ്പെട്ടിട്ടുണ്ടെന്നാണ് സർവയലൻസ് പഠനത്തിൽ പരിശോധിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലമില്ലാത്ത 400 പേരുടെ സാമ്പിളുകളാണ് ഒാരോ ജില്ലയിൽനിന്ന് സമാഹരിച്ചത്. ഒരു കേസിന് ആനുപാതികമായി 10 കേസുകൾ കാണാതെ പോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഇതിനുപുറമേ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേകം സാമ്പിൾ ശേഖരിച്ച് സീറോ സർവയലൻസിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇൗ പഠനത്തിെൻറ ഫലംകൂടി പുറത്തുവരുന്നതോടെ സംസ്ഥാനത്തെ കൃത്യമായ ചിത്രം വ്യക്തമാക്കും. ഡൽഹി ആസ്ഥാനമായ ഏജൻസിയുമായി സഹകരിച്ചാണ് പഠനം.
ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് 33,579 പരിശോധനകളാണ് നടന്നതെങ്കിൽ ശനിയാഴ്ച 82,804 ആയി ഉയർന്നു. 10ന് മുകളിലുണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി ഏഴിലേക്ക് താഴ്ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.