കോവിഡ് തീവ്രവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി, സംസ്ഥാനത്ത് കൂട്ട പരിശോധന
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായതോടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനാണ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിഡിയോ കോൺഫറൺസിലൂടെയായിരിക്കും യോഗം നടത്തുക. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡി.എം.ഒമാർ, എന്നിവർ യോഗത്തിൽ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കായിരിക്കും പരിശോധന.
സംസ്ഥാനത്ത് ഇന്ന് 8,778 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 205 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7905 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.