തുടർച്ചയായ അവധികൾ; പരിശോധനയും വാക്സിനേഷനും കുറഞ്ഞു
text_fieldsതിരുവനന്തപുരം: തുടർച്ചയായ അവധിദിനങ്ങൾ കാരണം കോവിഡ് പരിശോധനയും വാക്സിനേഷനും കുത്തനെ കുറഞ്ഞു. രോഗസ്ഥിരീകരണ നിരക്കും രോഗികളുടെ എണ്ണവും കുറയാത്ത സാഹചര്യം മുൻനിർത്തി പരിശോധന കൂട്ടണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും ബദൽ ക്രമീകരണം നടപ്പാക്കിയിട്ടില്ല.
പരിശോധന ഉയർത്തണമെന്ന ആവശ്യം ശക്തമായതോടെ ജൂലൈയിൽ ഏതാനും ദിവസങ്ങളിൽ മാത്രം രണ്ടുലക്ഷം പേരെ പരിശോധിച്ചിരുന്നു. അതിനെത്തുടർന്ന് നിരവധി രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ സാധിച്ചു.
പിന്നീടാണ് പരിശോധന കുത്തനെ കുറഞ്ഞത്. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയർന്നു. ഞായറാഴ്ച 63,406 പരിശോധനകൾ മാത്രമാണ് നടന്നത്. രോഗസ്ഥിരീകരണ നിരക്കാകെട്ട 16.41 ഉം. ശനിയാഴ്ച 96,481 പരിശോധനകൾ നടന്നപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 17.73 ലേക്ക് കുതിച്ചു.
ഏതാനും ആഴ്ചകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ആഗസ്റ്റ് മൂന്നിന് നടത്തിയ 1,99,500 പരിശോധനകളാണ് സമീപദിവസങ്ങളിലെ ഏറ്റവും ഉയർന്ന കണക്ക്. അന്നത്തെ രോഗസ്ഥിരീകരണ നിരക്ക് ആകെട്ട 11.87 ശതമാനവും.
വാക്സിനേഷനിലും ഇതേ വ്യതിയാനം വ്യക്തമാണ്. ഒാണദിവസങ്ങളിൽ ശരാശരി 30,000 ന് താഴെ പേർക്കാണ് വാക്സിൻ നൽകാനായത്. ആഗസ്റ്റ് 13ന് 5.50 ലക്ഷം പേർക്ക് നൽകിയയിടത്ത് പിന്നീടൊരിക്കലും ആ നിലയിലേക്ക് ഉയർത്താനായില്ല. വാക്സിനേഷനിൽ സംസ്ഥാനം എറെ മുന്നിലാണെന്ന് അവകാശപ്പെടുേമ്പാഴും പലർക്കും ഇപ്പോഴും കിട്ടുന്നില്ലെന്ന പരാതികളും ഏറെയാണ്. സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ കൂടി ചേർത്താണ് സർക്കാർ കണക്ക് പെരുപ്പിച്ച് കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.