വിമാനത്താവളത്തിൽ കോവിഡ് പരിശോധന
text_fieldsനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. വിദേശത്തുനിന്ന് എത്തുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പരിശോധിക്കുന്നത്.
ഇതിനായി എമിഗ്രഷൻ വിഭാഗത്തിന് സമീപത്ത് മൂന്ന് കൗണ്ടർ തുറന്നു. സ്വകാര്യ ഏജൻസിയെയാണ് പരിശോധന ചുമതല ഏൽപിച്ചിരിക്കുന്നത്. രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധിക്കുക.
പ്രത്യേക ഫോറത്തിലാണ് വിവരങ്ങൾ പൂരിപ്പിച്ചു വാങ്ങുന്നത്. ഏഴ്-എട്ട് മിനിറ്റുകൾക്കുള്ളിൽ പരിശോധന പൂർത്തിയാകും. സ്രവം എടുത്തശേഷം യാത്രക്കാർക്ക് വീടുകളിലേക്ക് പോകാം. ഫലം അറിയാൻ വിമാനത്താവളത്തിൽ മൊബൈൽ ലാബുണ്ട്.
ഫലം പോസിറ്റിവാണെങ്കിൽ ഉടൻ വിവരം ആരോഗ്യ വകുപ്പിന് കൈമാറും. ആരോഗ്യ വകുപ്പ് തുടർ നടപടി സ്വീകരിക്കും. ഇൻഡിഗോ വിമാനത്തിൽ മാലിയിൽനിന്ന് എത്തിയ യാത്രക്കാരിൽ ചിലരെയാണ് ശനിയാഴ്ച ആദ്യമായി പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.