കണ്ടെയ്ൻമെൻറ് സോണുകളിൽ എല്ലാവർക്കും പരിശോധന
text_fieldsതിരുവനന്തപുരം: കോവിഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കുന്ന മേഖലകളിൽ പശ്ചാത്തലമോ സമ്പർക്കമോ പരിഗണിക്കാതെ സാധ്യമെങ്കിൽ മുഴുവൻ പേരിലും ആൻറിജൻ പരിശോധന നടത്തണമെന്ന് കേന്ദ്രനിർദേശം. വൈറസ് സാന്നിധ്യവും വ്യാപനവും മാസങ്ങൾ പിന്നിട്ടിട്ടും പിടിച്ചുനിർത്താനാകാതെ തുടരുന്ന സാഹചര്യത്തിലാണ് കണ്ടെയ്ൻമെൻറ് സോണുകൾ കേന്ദ്രീകരിച്ച് സമ്പൂർണ പരിശോധന മുന്നോട്ടുവെക്കുന്നത്.
അതേസമയം, നൂറുശതമാനം പരിശോധന എന്നത് നിർബന്ധമാക്കിയിട്ടില്ല. സംസ്ഥാനങ്ങൾക്ക് സാഹചര്യങ്ങൾ വിലയിരുത്തി നിലപാട് സ്വീകരിക്കാമെന്നാണ് നിർദേശം.
നിലവിൽ കണ്ടെയ്ൻമെൻറ് സോണുകളിലെ രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ, ലക്ഷണങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ, ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ എന്നിവരിലാണ് പരിശോധന നടത്തുന്നത്. മുഴുവൻപേരെയും പരിശോധിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത പൂർണമായി പിടിച്ചുെകട്ടാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ വിലയിരുത്തൽ. എന്നാൽ, കേരളത്തിൽ അതിവ്യാപനം നടന്ന മേഖലകളിൽ രോഗസാധ്യതയുള്ള മുഴുവൻ പേരെയും പരിശോധിക്കാറുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
കണ്ടെയ്ൻമെൻറ് സോണുകളിൽ പ്രത്യേകം സർെവയ്ലൻസ് സംഘത്തെ നിയോഗിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ദിവസം 100 വീടുകളിൽ പരിശോധനയും വിവരശേഖരണവും നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.