തദ്ദേശസ്ഥാപനങ്ങളിൽ ഇനി പ്രതിവാര കോവിഡ് പരിശോധന
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് പശ്ചാത്തലമില്ലാത്ത പൊതുവിഭാഗങ്ങളിൽ നടത്തുന്ന പരിശോധനയായ സെൻറിനൽ സർവയൻലൻസ് വ്യാപിപ്പിക്കാൻ തീരുമാനം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആഴ്ചയിൽ പരിശോധന നടത്തണമെന്നതാണ് നിർദേശം. ഓഫിസുകളും, ഷോപ്പിങ് മാളുകളും, മാർക്കറ്റുകളുമടക്കം പത്ത് വിഭാഗങ്ങൾക്കിടയിൽ പരിശോധന വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും മുൻഗണന വിഭാഗത്തെ നിശ്ചയിക്കുക. അടുത്തമാസം കോവിഡ് വ്യാപനം കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്താണ് പരിശോധന വ്യാപിപ്പിക്കുന്നത്.
സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒരുവിഭാഗത്തിൽ ഉൾപ്പെടുത്തും.
പഞ്ചായത്ത് പരിധിയിലാണെങ്കിൽ അഞ്ചും, മുനിസിപ്പാലിറ്റിയിലാണെങ്കിൽ 20ഉം, കോർപറേഷൻ ആണെങ്കിൽ 30ഉം സാമ്പിളുകൾ ആഴ്ചയിൽ ഈ വിഭാഗത്തിൽ പരിശോധിക്കണം.
ഇതേരീതിയിൽ ആരോഗ്യപ്രവർത്തകർ, അതിഥിത്തൊഴിലാളികൾ, അസംഘടിത തൊഴിലാളികൾ, ക്ലസ്റ്ററുകൾ, കെണ്ടയ്ൻമെൻറ് സോണുകൾ, പ്രായമായവർ തുടങ്ങി 10 വിഭാഗമാണ് ഉൾപ്പെടുന്നത്.
ആൻറിജൻ പരിശോധനയാകും നടത്തുക. പരിശോധനഫലം പോസിറ്റീവായാൽ നേരത്തെ ഉള്ള മാർഗനിർദേശ പ്രകാരം സമ്പർക്കം കണ്ടെത്തുന്നതും ക്വാറൻറീനുമെല്ലാം നടപടി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.