കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം
text_fieldsഗൂഡല്ലൂർ: കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് വരുന്ന എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നീലഗിരി ജില്ല കലക്ടർ ജെ.ഇന്നസെൻറ് ദിവ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനായി എല്ലാ അതിർത്തി ചെക്കുപോസ്റ്റിലും കോവിഡ് പരിശോധനക്കായി ആരോഗ്യവിഭാഗത്തിനെ നിയോഗിച്ചതായും കലക്ടർ വ്യക്തമാക്കി.
നാടുകാണി,ചോലാടി,താളൂർ,പാട്ടവയൽ എന്നീ ചെക്കുപോസ്റ്റുകളിൽ ബുധനാഴ്ച മുതൽ പരിശോധന ആരംഭിച്ചു. ഇ.രജിസ്േട്രഷൻ സംവിധാനം തുടരുന്നുണ്ട്. അതേസമയം ഈ പാസ് ആവശ്യമില്ല. 72 മണിക്കൂർവരെയൂള്ള കോവിഡ് നെഗറ്റീവ് ഫലം കൈവശമുള്ളവർക്ക് പരിശോധന ആവശ്യമില്ല.
ഇതിനിടെ ജില്ലയിൽ രണ്ടു സ്വകാര്യ സ്കുളിലെ അധ്യാപകർക്ക് കോവിഡ് സ്ഥീകരിച്ചു. ഇവർ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് പരിശോധന നടത്തിയതിൽ മറ്റാർക്കും ബാധിച്ചിട്ടില്ലന്ന് കലക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.