കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു; ഒരാഴ്ച കർശന നിയന്ത്രണവും ട്രിപ്പിൾ ലോക്ഡൗണും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഇനി മുതൽ ടി.പി.ആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ് മുതൽ 12 വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും. ഇവിടെ ലോക്ഡൗണായിരിക്കും ഉണ്ടാവുക. 18ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാവും ഉൾപ്പെടുത്തുക. 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണാകും ഉണ്ടാവുക.
നിലവിൽ ടി.പി.ആര്. 8ന് താഴെയുള്ള 313, ടി.പി.ആര്. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ
ടി.പി.ആർ നിരക്ക് ആറിൽ താഴെ 165 തദ്ദേശസ്ഥാപനങ്ങൾ
•സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ വ്യവസ്ഥയിൽ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ഓഫിസിൽ ഹാജരാകാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ പ്രവർത്തിക്കാം.
•അക്ഷയ സെൻററുകൾ ഉൾപ്പെടെ എല്ലാ കടകളും സ്ഥാപനങ്ങളും എല്ലാ ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം. (50 ശതമാനം ജീവനക്കാർ)
•ടാക്സിയും ഓട്ടോറിക്ഷയും അനുവദിക്കും. ടാക്സിയിൽ ഡ്രൈവറെക്കൂടാതെ മൂന്നുപേരും ഓട്ടോറിക്ഷയിൽ ഡ്രൈവറെക്കൂടാതെ രണ്ടുപേരും. കുടുംബാംഗങ്ങൾ യാത്ര ചെയ്യുന്ന വേളയിൽ ഈ നിബന്ധന ബാധകമല്ല.
•ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും ടേക്ക് എവേ വ്യവസ്ഥയിൽ പ്രവർത്തിക്കാം.
•പരസ്പര സമ്പർക്കം ഒഴിവാക്കിയുള്ള എല്ലാ ഔട്ട് ഡോർ കായിക പ്രവർത്തനങ്ങളും അനുവദിക്കും. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രഭാത നടത്തവും സായാഹ്ന നടത്തവും അനുവദിക്കും
•ടേക്ക് എവേ/ ഓൺലൈൻ ഹോം ഡെലിവറിക്കുവേണ്ടി ഹോട്ടലുകൾക്കും റസ്റ്റോറൻറുകൾക്കും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം. ഹോ ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും
•വീടുകളിൽ സഹായത്തിന് പോകുന്നവർക്ക് യാത്രാനുമതി
•ആരാധനാലയങ്ങളിൽ 15 പേർക്ക് മാത്രം പ്രവേശനം
ആറുമുതൽ 12 വരെ (ബി വിഭാഗം) 473 തദ്ദേശസ്ഥാപനങ്ങൾ
•ഓട്ടോ റിക്ഷ സർവിസ് അനുവദിക്കും
•സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ വ്യവസ്ഥയിൽ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ഓഫിസിൽ ഹാജരാകാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ പ്രവർത്തിക്കാം.
•അവശ്യവസ്തുകളുടെ കടകൾ മാത്രം ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ (50 ശതമാനം ജീവനക്കാർ).
•അക്ഷയ സെൻററുകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ
•50 ശതമാനംവരെ ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
•ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും ടേക്ക് എവേ വ്യവസ്ഥയിൽ പ്രവർത്തിക്കാം.
•പരസ്പര സമ്പർക്കം ഒഴിവാക്കിയുള്ള എല്ലാ ഔട്ട് ഡോർ കായിക പ്രവർത്തനങ്ങളും അനുവദിക്കും. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രഭാത നടത്തവും സായാഹ്ന നടത്തവും അനുവദിക്കും
•ടേക്ക് എവേ/ ഓൺലൈൻ ഹോം ഡെലിവറിക്കുവേണ്ടി ഹോട്ടലുകൾക്കും റസ്റ്റോറൻറുകൾക്കും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം.
•വീടുകളിൽ സഹായത്തിന് പോകുന്നവർക്ക് യാത്രാനുമതി
•ആരാധനലായങ്ങളിൽ 15 പേർക്ക് മാത്രം പ്രവേശനം
12നും 18നും ഇടയിൽ (സി
വിഭാഗം) 316 തദ്ദേശസ്ഥാപനങ്ങൾ
•എല്ലാ സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ വ്യവസ്ഥയിൽ 25 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
•അവശ്യവസ്തുകളുടെ കടകൾ മാത്രം എല്ലാ ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ. കല്യാണ ആവശ്യങ്ങൾക്കായുള്ള സാധനങ്ങൾ വിൽക്കുന്നതിനായി മറ്റ് കടകൾ (തുണിക്കട, ആഭരണക്കട, പാദരക്ഷകൾ വിൽക്കുന്ന കട), വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, സാധനങ്ങൾ നന്നാക്കുന്ന കടകൾ എന്നിവക്ക് 50 ശതമാനം ജീവനക്കാരെെവച്ച് വെള്ളിയാഴ്ചകളിൽ മാത്രം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം.
•ടേക്ക് എവേ/ ഓൺലൈൻ/ ഹോം ഡെലിവറിക്ക് വേണ്ടി ഹോട്ടലുകൾക്കും റസ്റ്റോറൻറുകൾക്കും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം.
18ന് മുകളിൽ (ഡി വിഭാഗം)
80 തദ്ദേശസ്ഥാപനങ്ങൾ
•ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾ എല്ലാ ദിവസവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.