കോവിഡിൽ വിവാഹം @ ഒാൺലൈൻ
text_fieldsലോക്ഡൗൺ എന്ന് അവസാനിക്കുമെന്ന് ഒരുറപ്പുമില്ല, വിവാഹത്തിെൻറ കാര്യം അങ്ങനെയാ കരുതല്ലോ. അതുകൊണ്ട്, അതിന് പുതുവഴി തേടുകയാണ് വധൂവരന്മാരും കുടുംബങ്ങളും. മാറ് റിവെക്കേണ്ടിവന്ന നിരവധി വിവാഹങ്ങളാണ് ഒാൺലൈനിലൂടെ നടക്കുന്നത്.
കല്യാണം സാ മാന്യം നന്നായി നടന്നതിെൻറ ആശ്വാസത്തിലാണ് മധ്യപ്രദേശിലെ അവിനാശും കീർത്തിയും. അതും വേണ്ടപ്പെട്ടവരുടെ ‘സാന്നിധ്യ’ത്തിൽ. ഏപ്രിൽ 14ന് നടന്ന ‘വെർച്വൽ’ കല്യാണത്തിൽ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളുമായി പങ്കെടുത്തത് 80 പേർ! ഓൺൈലൻ മെഹന്ദിയും സംഗീത പരിപാടിയുമെല്ലാം മുടക്കമില്ലാതെ നടന്നു. ഹിന്ദു ആചാരപ്രകാരം പുരോഹിതൻ കാർമികനായ ചടങ്ങിൽ വിഡിയോ കോളിലൂടെ മന്ത്രോച്ചാരണങ്ങളും മുഴങ്ങി. മധ്യപ്രദേശിലെ സത്നയിൽ 8000ത്തിലേറെ പേർ പങ്കെടുക്കുന്ന ചടങ്ങിനാണ് അവിനാശ് തയാറെടുപ്പ് നടത്തിയിരുന്നത്. മാറ്റിവെക്കുക എന്നത് പ്രയാസകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ നിരവധി വിവാഹങ്ങൾക്കാണ് കോവിഡ് കാലം സാക്ഷ്യം വഹിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങൾ സീസൺ ആയതിനാൽ എണ്ണമറ്റ വിവാഹങ്ങളാണ് അനിശ്ചിതത്വത്തിലായത്. അടുത്ത ദിവസങ്ങളിലുള്ള വിവാഹം മാറ്റാൻ പലർക്കും മനസ്സുവന്നില്ല. ഇതാണ് ‘വെർച്വൽ വെഡ്ഡിങ്’ ട്രെൻഡ് ആവാൻ കാരണം.
മുംബൈക്കാരനായ സുശേനിെൻറ വിവാഹവും ഏപ്രിൽ 19ന് ഓൺലൈൻ ആയി നടന്നു. ‘വെഡ്ഡിങ് ഫ്രം ഹോം’ എന്ന സേവനവുമായി വിവാഹ ബ്യൂറോകളും രംഗത്തുവരാൻ തുടങ്ങിയിട്ടുണ്ട്. വിവാഹം മാറ്റിവെക്കുക എന്നത് താങ്ങാൻ കഴിയാത്തവർക്ക് യഥാർഥ ചടങ്ങുകൾ പോലെ തന്നെ അത് നടത്തിക്കൊടുക്കുകയാണ് ഏജൻസികൾ. മുസ്ലിംകളും ഇത്തരത്തിൽ വിവാഹത്തിന് തയാറാവുന്നുണ്ട്.
മധ്യപ്രദേശിലെ ഗുണയിൽ 12 വധൂവരന്മാരാണ് വിഡിയോ കോൺഫറൻസ് വഴി നിക്കാഹ് നടത്തി ദാമ്പത്യത്തിലേക്ക് പ്രവേശിച്ചത്. എല്ലാവരും വിഡിയോ കോളിലൂടെ സമ്മതം അറിയിച്ചു. ഒരു മണിക്കൂർ പോലും എടുക്കാതെയും വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും അവർ വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.